സൊഹാര്‍∙ ഖരീഫ് കാലത്തോടനുബന്ധിച്ച് സലാലയില്‍ നിന്ന് നിന്ന് സൊഹാറിലേക്കുള്ള സലാം എയര്‍ വിമാന സര്‍വ്വീസുകള്‍ക്ക് തുടക്കമായി. രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയര്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകളാണുള്ളത്.12 റിയാലാണ് വണ്‍ വേ ടിക്കറ്റ് നിരക്ക്. ഉച്ചക്ക് മൂന്ന് മണിക്ക് സലാലയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 4.50ന് സൊഹാറില്‍ എത്തും. തിരിച്ച് 5.30ന് പുറപ്പെട്ട് 7.20ന് സലാലയിലെത്തും. ആദ്യമായാണ് സുഹാര്‍ – സലാല റൂട്ടില്‍ വിമാന സര്‍വ്വീസ് നടത്തുന്നത്. കമ്പനിയുടെ സേവനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ റൂട്ടുകളില്‍ സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് സലാം എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫ്രാങ്കോയിസ് ബ്യൂട്ട്‌ലിയര്‍ പറഞ്ഞു.