കണ്ണൂർ എയർപോർട്ട് വികസന നിരാഹാര സമരത്തിന് ബഹ്റൈൻ പ്രതിഭയുടെ ഐക്യദാർഢ്യം

മനാമ : കണ്ണൂർ എയർപോർട്ടിന്റെ വികസനത്തിനു ഏറെ പ്രധാന്യമുള്ള പോയിന്റ് ഓഫ് കാൾ പദവി നൽകാതെ എയർപോർട്ടിനെ തകർക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ നീക്കത്തിനെതിരെ കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന നിരാഹാര സമരത്തിന് ബഹ്‌റൈൻ പ്രതിഭയുടെ ഐക്യദാർഢ്യം. സമരസമിതി ചെയർമാൻ രാജീവ് ജോസഫ് 2024 സെപ്റ്റംബർ 15 മുതൽ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് നിരാഹാര സമരം അനുഷ്ഠിക്കുകയാണ്. പോയന്റ് ഓഫ് കാൾ പദവി ലഭിക്കുന്നതോടെ എയർ പോട്ട് നിൽക്കുന്ന ജില്ലയായ കണ്ണൂരിനും വിശിഷ്യ ഉത്തര മലബാറിനും സാമ്പത്തികവും സാമൂഹികവുമായ വലിയ പുരോഗതിയാണ് ലഭിക്കാൻ പോകുന്നത്. ആയതിനാൽ ഈ സമരത്തിന് ബഹ്റൈൻ പ്രതിഭ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ ഈ വികസന പോരാട്ടത്തിൽ മുഴുവൻ പ്രവാസികളും അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ്‌ ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ എന്നിവർ  അറിയിച്ചു.