മസ്കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറി സ്ഥാപനങ്ങളിലൊന്നായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ രണ്ടാമത്തെ ഷോറൂം തുറന്നു. ഒമാൻ അവന്യൂസ് മാളിലെ ഗ്രൗണ്ട് ഫ്ലോറിലെ ലുലു എക്‌സ്‌ചേഞ്ചിന് സമീപത്താണ് ഉപഭോക്താക്കൾക്കായി അതുല്യമായി ആഭരണ ശേഖരവുമായി പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ടർ കെ.വി. മോഹനൻ, മാനേജിങ് പാർട്ണർമാരായ സോന മോഹൻ, വിവേക് മോഹൻ, ശ്യാം മോഹൻ, സ്പോൺസർ ഖാസിം അൽ അജ്മി, കൺട്രി ഹെഡ് അനൂപ് , ലുലു ഗ്രൂപ്പ് അൽ ഗുബ്ര ജനറൽ മാനേജർ ഷാക്കിർ, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ ഹെഡ് അശ്വന്ത് എന്നിവർ പങ്കെടുത്തു. ഞങ്ങളുടെ രണ്ടാമത്തെ ഷോറൂം ഒമാനിൽ തുറക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കെ.വി.മോഹനൻ പറഞ്ഞു. ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ഞങ്ങൾക്ക് നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കുകയാണ്. അവർക്ക് അതുല്യവും ആഡംബരപൂർണവുമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം. പുതിയ ഷോറൂം അത്തരം സേവനങ്ങൾ കെടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രഗത്ഭരായ കരകൗശല വിദഗ്ധർ രൂപപ്പെടുത്തിയ സ്വർണ, വജ്രാഭരണങ്ങളുടെ വിശാലമായ ശ്രേണിയാണ് പൂതിയ ഷോറൂമിൽ ഉപഭോക്താകൾക്കായി ഒരുക്കിയിട്ടുള്ളത്. പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച്
സ്വർണ്ണ നിർമ്മാണ പണിക്കൂലിയിൽ 20ശതമാനം കിഴിവും ഡയമണ്ട് ആഭരണ വിലയിൽ (മൂക്ക് കുത്തി ഒഴികെ) 60ശതമാനം കിഴിവും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിന് പുറമെ ഓരോ പർച്ചേസിനും ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. ഈ ആനുകൂല്യങ്ങൾ ഏപ്രിൽ 29വരെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മാനേജിങ് പാർട്ണർ സോന മോഹൻ കൂട്ടിച്ചേർത്തു. പുതിയ ഷോറൂമിൽ എല്ലായ്പ്പോഴും നൂതന ആരണങ്ങളുടെ ശേഖരം ഉണ്ടായിരിക്കും. വ്യവസായത്തിൽ ധാർമികവും സുസ്ഥിരവുമായ രീതികൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഈ സംരംഭത്തിന്റെ മുൻനിരയിൽ നിൽക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഒമാനിൽ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിലും ഉപഭോക്താക്കളെ സേവിക്കുന്നതിനായി രണ്ടാമത്തെ ഷോറൂം തുറക്കുന്നതിലും ഞങ്ങൾ സന്തുഷ്ടരാണെന്ന് വിവേക് മോഹൻ പറഞ്ഞു.സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്, ബഹ്‌റൈനിലും ഒമാനിലുമായി നിരവധി ശാഖകൾ ഉണ്ട്. മികച്ച മെറ്റീരിയലുകളും നല്ല കരകൗശലവും ഉപയോഗിച്ച് ആഭരണങ്ങളുടെ വിപുലമായ ശ്രേണി പ്രദാനം ചെയ്യുന്ന മികച്ച ജ്വല്ലറി ബ്രാൻഡാണിതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.