പാട്ടും പായസവും “ഈ ഓണം കെ എം ട്രേഡിംഗിനൊപ്പം” ആഘോഷ പരിപാടികൾക്ക് സമാപനമായി

ഒമാൻ : ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ എം ട്രേഡിംഗ് ഓണാഘോഷങ്ങളോടനുബന്ധിച്ച് ‘ഈ ഓണാഘോഷം കെ എം ട്രേഡിംഗിനൊപ്പം’ എന്ന ആഘോഷ പരിപാടികൾക്ക് സമാപനം.’മധുരമായ് പാടാം മാധുര്യം വിളമ്പാം’ എന്ന തലക്കെട്ടില്‍ അൽ – ഖുവൈർ കെ എം ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പാട്ട് പാടൂ സമ്മാനങ്ങൾ നേടൂ , പായസ മേള തുടങ്ങിയ മത്സരങ്ങളോടെയാണ് ക്യാബയിന് പരിസമാപ്തിയായത്. അർച്ചന പ്രസാദ്, റുക്സാന ഹർഷാദ്, രേഷ്മ സാജിദ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥാമാക്കി . ഒമാനിലെ പ്രമുഖ പാചക വിദഗ്ധരായ തോമസ് ഉമ്മൻ, അച്യുതാനന്ദ ദാസ് ,ജലീൽ എന്നിവരാണ് വിധികർത്തകളായത് .. പാട്ട് പാടൂ സമ്മാനങ്ങൾ നേടൂ എന്ന മത്സരത്തിൽ നൂറോളം എന്ററികളിൽ നിന്ന് തിരഞ്ഞെടുത്ത 12 പേർക്കാണ് ഗ്രാൻഡ് ഫിനാലെയിൽ പാട്ടുകൾ പാടാൻ അവസരം ലഭിച്ചത്. കെ എം ട്രേഡിങ് ഒമാൻ മാനേജ്മെന്റ് ടീം സ്റ്റാഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മത്സര വിജയികൾക്ക് പുറമെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ആകർഷകമായ നിരവധി സമ്മാനങ്ങളാണ് പരിപാടിയിൽ വച്ച് സമ്മാനിച്ചത്. ഇത്തരം പരിപാടികൾക്ക് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിറഞ്ഞ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും കെ.എം ട്രേഡിംഗ് ഒമാൻ മാനേജ്മെന്റ് പ്രതിനിധികൾ  അറിയിച്ചു.