വീണ്ടും തകര്‍‌പ്പന്‍ കോമഡിയുമായി സൗബിന്‍ – വീഡിയോ കാണാം

മലയാള സിനിമയുടെ പുതിയ ചിരിയുടെ രാജകുമാരനാണ് സൗബിന്‍ സാഹിര്‍. സൗബിന്റെ ചിരിനമ്പറുകള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പുണ്ട്. ഇപ്പോഴിതാ സൗബിന്‍ തിളങ്ങാന്‍ സാധ്യതയുടെ മറ്റൊരു ചിത്രം കൂടി. അനീഷ് ഉപാസന ഒരുക്കുന്ന പോപ്കോണ്‍ എന്ന ചിത്രത്തിലാണ് സൗബിന്‍ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിന്റെ കോമഡി നമ്പറുള്ള രംഗം ഉള്‍ക്കൊള്ളിച്ച ട്രെയിലര്‍ അണിയറ പ്രവര്‍‌ത്തകര്‍ പുറത്തുവിട്ടു. ഷൈന്‍ടോം ചാക്കോയാണ് ചിത്രത്തിലെ നായകന്‍.

പ്രണയവുമായി ബന്ധപ്പെട്ട് നാസിക്കില്‍ എത്തപ്പെടുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥ പറയുകയാണ് പോപ്കോണ്‍.
സ്വാഭാവിക ഹാസ്യവുമായി ഊറിച്ചിരിപ്പിക്കാന്‍ സൗബിനൊപ്പം ശ്രിദ്ധയുമുണ്ട്.
കൂടെ സുധീര്‍ കരമനയും ഇന്ദ്രന്‍സും ശശി കലിംഗയും ഭഗതും ജാഫറും.ഉത്തരേന്ത്യന്‍ ലൊക്കേഷനുകളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സംവിധായകന്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാനി ഖാദറിന്‍റേതാണ് തിരക്കഥ. ബന്‍സുരി സിനിമയുടെ ബാനറില്‍ ഷിബു ദിവാകര്‍, ഷൈന്‍ ഗോപി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.