ബഹ്റൈൻ : മത്സ്യമായ സ്പാനിഷ് അയലയെ പിടികൂടുന്നതും , വില്പന നടത്തുന്നതും രണ്ടു മാസത്തേക്ക് നിരോധിച്ചതായി അധികൃതർ അറിയിച്ചു ഇത് സംബന്ധിച്ചു ബഹ്റൈൻ വർക്സ്, മുനിസിപ്പാലിറ്റി, അർബൻ പ്ലാനിങ് മന്ത്രാലയം പ്രത്യേക അറിയിപ്പ് ഇറക്കി . ഇ മാസം പതിനഞ്ചു മുതൽ ഒക്ടോബർ പകുതിവരെയാണ് ഇ മത്സ്യത്തെ പിടികൂടുന്നത് വിലക്കിയിരിക്കുന്നത് , ഇത് സംബന്ധിച്ച അറിയിപ്പുകൾ മൽസ്യ ബന്ധന കേന്ദ്രങ്ങളിൽ നൽകും, നിരോധനം ലംഘിച്ച് മത്സ്യബന്ധനം ശിക്ഷാർഹമായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു.സ്പാനിഷ് അയലകളുടെ വംശത്തെ നിലനിർത്തുന്നതിനായാണ് ഇ നടപടിയെന്ന് അഗ്രികൾച്ചറൽ ആൻഡ് മറൈൻ റിസോഴ്സസ് അഫയേഴ്സ് ഡയറക്റ്ററേറ്റ് അധികൃതർ അറിയിച്ചു