മസ്കറ്റ്. ഒരു മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പർശിക്കുന്ന, വേറിട്ട രീതിയില്‍ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നല്‍കിക്കൊണ്ട് ആഗോള തലത്തില്‍ മുന്നേറി കൊണ്ടിരിക്കുന്ന മസ്‌കറ്റിലെ കൂട്ടായ്മയായ സ്പർശയുടെ മൂന്നാമത് വാർഷികം വെള്ളിയാഴ്ച ടാലെന്റ്സ് സ്പേസിൽവെച്ചു ആഘോഷിച്ചു. എല്ലാ വ്യക്തികളെയും, വ്യക്തിത്വങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമൂഹിക അവബോധപരമായതും, എന്റർടൈൻമെൻറ്സുംമായാ ഹ്രസ്വ ചിത്രങ്ങളും, ലഘു വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും സോഷ്യൽ മിഡീയയിൽ യാത്ര തുടരുന്ന സ്പർശ. കലാ-സാംസ്കാരിക സാമൂഹ്യ, മാധ്യമ, ആരോഗ്യ രംഗത്ത് ആവേശത്തോടും പ്രതിബദ്ധതയോടും പ്രവർത്തിച്ചു വരുന്ന ശ്രീമതി ഷീജ ഓംകുമാർ, ഡോക്ടർ ജെ. രത്‌നകുമാർ, ഡോക്ടർ രാജഗോപാൽ, ശ്രീ കെ. എൻ. രാജൻ,ശ്രീ മുഹമ്മദ് കാസിം, ശ്രീ വി. കെ. ഷഫീർ എന്നിവരെ ആദരിച്ചു.
സ്പർശയ്ക്ക് രൂപം കൊടുത്ത ശ്രീമതി രമ്യ ഡെൻസിൽ, ശ്രീ അജി ഹരിപ്പാട് എന്നിവർ സ്പർശയുടെ ഹ്രസ്വ ചിത്രങ്ങളിലും മുന്നോട്ടുള്ള യാത്രയിലും ഒപ്പം നിന്ന എല്ലാവർക്കും അനുമോദനങ്ങളും, ആദരവും നൽകി. വിവിധ കലാപരിപാടികളോടെ അരങ്ങേറിയ വാർഷികാഘോഷത്തിൽ ശ്രീമതി ചാരുലത ബാലചന്ദ്രൻ, മിഥുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി. സ്പർശയുടെ പിന്നണിയിൽ ശരണ്യ അജി, പ്രവീൺകുമാർ, അമിത മോഹൻദാസ്, പ്രശാന്ത് ഭാസ്കരൻ, ഡെൻസിൽ സിസിൽ എന്നിവരും പ്രവർത്തിക്കുന്നു.