“മനുഷ്യക്കടത്ത് തടയൽ ബഹ്റൈന് പ്രത്യേക പ്രശംസ”

മനാമ: മനുഷ്യക്കടത്ത് തടയുന്നതിനു ബഹ്റൈനു പ്രത്യേക പ്രശംസ. യു.എസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ബഹ്‌റൈനു പ്രത്യേക  പരാമർശം നൽകിയിരിക്കുന്നത്  . റിപ്പോർട്ട്   അഭിമാനകരമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി .കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ അതോറിറ്റികൾക്കും പ്രത്യേക അഭിനന്ദനം നൽക്കുകയും ചെയ്തു . മനുഷ്യക്കടത്ത് തടയുന്നതിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയ സ്ഥാനം കൈവരിക്കാൻ സാധിച്ചത് ക്രമപരമായിട്ടുള്ള പ്രവർത്തനത്തിന്റെ ഫലമാണെന്നും യോഗം വില ഇരുത്തി .പൊതുമുതൽ സംരക്ഷിക്കുന്നതിനും സൂക്ഷ്മമായി കൈകാര്യംചെയ്യുന്നതിനും അതിൽ ഉണ്ടാകുന്ന വീഴ്ചകൾ തടയുന്നത്തിനു മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി . നിലവിൽ ആഭ്യന്തര മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു .