ബഹ്‌റൈൻ : സൈക്കിളുകൾക്കും ഇലക്ട്രിക്ക് ബൈക്കുകൾക്കുമായി പ്രത്യേക പാത നിർമിക്കുന്ന പദ്ധതിക്ക് അനുമതി . പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയവും, ഗതാഗത വാർത്താവിനിമയ മന്ത്രാലയവും തമ്മിലുള്ള ഫലപ്രദമായ സഹകരണം വർധിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി ആണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത് . ഇത് സംബന്ധിച്ചു പൊതു മരാമത്ത് മുനിസിപ്പാലിറ്റി കാര്യാ നഗരാസൂത്രണ മുനിസിപ്പൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി എഞ്ചിനീയർ ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫയും ഗതാഗത വാർത്ത വിനിമയ മന്ത്രാലയം ഉപരിതല ഗതാഗത വിഭാഗം പ്രതിനിധി എൻജിനീയർ സമി അബ്ദുല്ല ഖുഹാസയും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പു വച്ചു .
സൈക്കിളുകൾക്കും ഇലക്ട്രിക്ക് ബൈക്കുകൾക്കുമായി പ്രത്യേക പാത : ധാരണാപത്രത്തിൽ ഒപ്പു വച്ചു
By : BT