മനാമ : ബഹ്റൈനിൽ നിന്നും വേറിട്ട ഒരു ആദരം ,അനാഥക്കുട്ടികളുടെ സംരക്ഷകനും കാരുണ്യ പ്രവർത്തനം നടത്തുന്ന ഖലീൽ അബു അഹ് മദിനാണ് വ്യത്യസ്ത ആദരം ലഭിച്ചത്.
അനാഥരുടെ പിതാവ് എന്ന് അറിയപ്പെടുന്ന ഖലീൽ അബു അഹ് മദിനാണ് ബഹ്റൈൻ വ്യത്യസ്തമായ സ്നേഹാദരം ഒരുക്കിയത്. നിരവധി അനാഥക്കുട്ടികളുടെ സംരക്ഷകനും കാരുണ്യ പ്രവർത്തനം ജീവിത സപര്യയാക്കിയ വ്യക്തിയുമാണ് ബാബ ഖലീൽ എന്നു വിളിക്കപ്പെടുന്ന ഇദ്ദേഹം. ടെസ്റ്റ് ഡ്രൈവിനായ ക്ഷണിക്കപ്പെട്ട ഇദ്ദേഹത്തിന് ദിയറൽ മുഹറകിലെ ട്രാഫിക് സിഗ്നലിൽ വച്ചാണ് ആദരം ലഭിച്ചത്.ട്രാഫിക് സിഗനിൽ എത്തിയ അദേഹത്തിന്റെ കാർ പെട്ടന്ന് സിഗ്നൽ മുഖാന്തിരം നിർത്തപ്പെട്ടു.. പെടുന്നുടനെ റോഡിൽ വച്ചിരുന്ന സ്‌ക്രീനിൽ അദേഹത്തിന്റെ പേര് തെളിഞ്ഞു.അതിനെ തുടർന്ന് അദേഹത്തിന്റെ പേര് പല രൂപങ്ങളിലും സ്ക്രീനുകളിലും മറ്റ് കറുകളുടെ ഗ്ലാസുകളിലും തെളിഞ്ഞു..അദ്ദേഹം വളർത്തിയ അനാഥരായ കുഞ്ഞുങ്ങൾ സ്ക്രീനിലൂടെ അഭിവാദ്യം ചെയ്തു..കാര്യം മനസിലായതിനെ തുടർന്ന് അദ്ദേഹം വുതുമ്പി തുടങ്ങിയിരുന്നു.സ്നേഹ പ്രകടനവുമായി നിരവധി പേര് എത്തി.അദ്ദേഹം അറിയാതെ കാറിലും വെളിയിലും വച്ചിടട്ടുള്ള ക്യാമറ ഈ നിമിഷങ്ങൾ എല്ലാം ഒപ്പിയെടുത്തു. അദേഹത്തിന് നൽകിയ സ്നേഹാദരങ്ങൾ ഒപ്പിയെടുക്കുവാൻ.മിനിസ്ട്രി ഓഫ് ഇൻഫർമേഷനും എസ് ടി സിയും ചേർന്ന് ബഹ്‌റൈൻ ടെലി വിഷനിൽ അവതരിപ്പിച്ച കഫുവ് എന്ന റമദാൻ പരുപാടിയുടെ ഭാഗമായിരുന്നു ഈ വേറിട്ട ആദരം..