

പ്രവാസികളോട് വഞ്ചനാത്മകമായാ നിലപാടുകൾ സ്വികരിച്ച പിണറായി സർക്കാരിനുള്ള ശക്തമായ താക്കീതുക്കൂടിയാണ് ഈ വിജയമെന്നും അഹകാരത്തിനും ധാർഷ്ടയത്തിനും അറുതി വരുത്തി ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നല്കണമെനും റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു. ഉപ തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തങ്ങളിൽ ജിദ്ദ ഒ ഐ സി സി യുടെ 20 ഓളം പ്രവർത്തകരാണ് തൃക്കാക്കരയിൽ ഗൃഹ സന്ദർശനവും മറ്റു പരിപാടികളും സംഘടിപ്പിച്ചത്. സൗദിയിലെ പ്രവാസി കുടുംബങ്ങളുടെ വീടുകളിൽ പ്രത്യേക സന്ദർശനം നടത്തി അവിടെയുള്ളവരുമായി ടെലിഫോണിൽ ബന്ധപെടുത്തിയും കുടുംബ യോഗങ്ങളിൽ പങ്കെടുത്തു വാട്സാപ്പ് ഗ്രുപ്പുകൾ രൂപീകരിച്ചും പ്രവർത്തനം നടത്തിയതായി മുനീർ പറഞ്ഞു.
മുസ്തഫ മമ്പാട്, സിറാജ് കൊച്ചിൻ, മുഹമ്മദ് നിസാർ കറുകപാടത്ത്, ജിംഷാദ് വണ്ടൂർ, സി ടി ഗഫൂർ, നിസാർ അമ്പലപുഴ, സലിം കൂട്ടേരി, പാനങ്ങാടൻ കുഞ്ഞാൻ, നിസാം എന്നിവർ ഉമ്മ തോമസിനെ അഭിന്ദിക്കുവാൻ അവരുടെ വീട്ടിൽ സന്നിദ്ധരായിരുന്നു.