ബഹ്റൈൻ : 2021 ജൂലൈ 20 ,21, 22 തീയതികളിൽ നടത്തപ്പെട്ട ആത്മായ പരിശീലന കളരിയുടെ ഉത്ഘാടനം 2021 ജൂലൈ 20-ാം തീയതി കോട്ടയം – കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ഉത്ഘാടന സമ്മേളനത്തിൽ ഇടവക സഹവികാരി റവ. വി.പി. ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും , ഇടവകവികാരി റവ.ഡേവിഡ് വി.റ്റൈറ്റസ്
അദ്ധ്യക്ഷ പ്രസംഗവും , ഇടവകമിഷൻ സെക്രട്ടറി ശ്രീ. ജോസ് ജോർജ് സ്വാഗതവും , കൺവീനർ ശ്രീ . ബിജു മാത്യു കൃതജ്ഞതയും , ഗൾഫ്റീജിയൻ സഭാ കൗൺസിൽ പ്രതിനിധീ ശ്രീ. കോശി സാമുവേൽ സമാപന പ്രാർത്ഥനയും നടത്തി.
തുടർന്ന് മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി പ്രൊഫസർ – റവ . ഡോ. ജോസഫ് ഡാനിയേൽ , J.M.M. സ്റ്റഡി സെന്റർ അസോസിയേറ്റ് ഡയറക്ടർ റവ. ഡോ . K. ജെയിംസൺ , എന്നീ പ്രഗത്ഭ വൈദീകർക്കൊപ്പം നവജീവോധയം മിഷൻ ഇന്ത്യയുടെ ചെയർമാൻ ബ്രദർ . ജോർജ്ജ് ചെറിയാൻ ,ശ്രീ. ചെറിയാൻ ജോർജ് ( യൂത്ത് ഫോർ മിഷൻ ഇന്ത്യ) എന്നിവർ വിവിധ പഠനകളരി കൾക്ക്നേത്യത്വം നൽകി..
കഴിഞ്ഞ 2 വർഷ ക്കാലമായി ബഹ്റിൻ മാർത്തോമ്മാ ഇടവക മിഷന്റെ നേതൃത്വത്തിൽ വിജയകരമായി നടത്തപ്പെട്ട ആത്മായ പരിശീലന പഠന കളരിയിൽ ഈ വർഷവും ഇരുന്നൂറില്പരം ഇടവക ജനങ്ങളും മറ്റും രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. ഇതിന്റെ
ക്രമീകരണത്തിന് വേണ്ട നേതൃത്വം നൽകിയ ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അച്ചൻ , സഹവികാരി റവ. വി.പി.ജോൺ അച്ചൻ, കൺവീനർ ശ്രീ. ബിജു മാത്യു , കൈത്താങ്ങലുകൾ നൽകിയ ഇടവക മിഷൻ ഭാരവാഹികൾ, ഇടവക മിഷൻ കമ്മറ്റി അംഗങ്ങൾ , സബ് കമ്മറ്റി അംഗങ്ങൾ , ഇടവക ഭാരവാഹികൾ, കൈസ്താന സമതി അംഗങ്ങൾ , പ്രത്യേകിച്ച് ഗാനശുശ്രുഷകൾക്കു നേത്യത്വം നൽകിയ തോമസ് മാത്യുവിനും കുടുംബത്തിനും ,ഐ.ടി. ടീം , 3 ദിവസങ്ങളിലും വിവിധങ്ങളായ ശുശ്രൂഷ നിർവഹിച്ചവർ എന്നിവർക്ക്
സമാപന ദിനത്തിൽ ഇടവകമിഷൻ ട്രസ്റ്റി ശ്രീ. ഏബ്രഹാം തോമസ് ആത്മായ പരിശീലന കളരി 2021 ന്റെ നാമത്തിലുളള ഇടവക മിഷന്റെ നന്ദി രേഖപെടുത്തി.