ഇസ്രായേൽ ബന്ധത്തിൽ അഭിമാനിക്കുന്നതായി ബഹ്‌റൈൻ വിദേശകാര്യാ മന്ത്രി

മനാമ: ഇസ്രായേൽ ബന്ധത്തിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ രംഗത്ത്. മനാമയിൽ കഴിഞ്ഞ ദിവസം അമേരിക്കൻ മധ്യസ്ഥതയി ചേർന്ന അറബ് – അമേരിക്കൻ സമ്മേളനത്തിൽ ഇസ്രായേൽ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തിരുന്നു.

മനാമയിൽ കഴിഞ്ഞ ദിവസം അമേരിക്കൻ മധ്യസ്ഥതയി ചേർന്ന അറബ് – അമേരിക്കൻ സമ്മേളനത്തിൽ

ഇക്കാര്യത്തിൽ ബഹ്‌റൈൻ- ഇസ്രായേൽ സൗഹൃദബന്ധം മറച്ചു വക്കാൻ മാത്രം മോശമായ ഒന്നാണെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ബന്ധം ഇനിയും തുവരുമെന്നും അതിന്റെ രാഷ്ട്രീയ ചരിത്രപരമായ മറ്റു സംഗതികളെ കുറിച്ച് താൻ ആശങ്കപ്പെടുന്നില്ലെന്നും കഴിഞ്ഞ ദിവസം മനാമയിൽ ഒരു പൊതുപരിപാടിക്കിടെ അൽ ഖലീഫ വ്യക്തമാക്കി.

ടൈംസ് ഓഫ് ഇസ്രായേൽ ലേഖകനുമായി ബഹ്‌റൈൻ വിദേശ കാര്യാ മന്ത്രി ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ സംസാരിക്കുന്നു