സെന്റ് മേരീസ് കത്തീഡ്രൽ ആദ്യഫലപ്പെരുന്നാൾ സമാപനം നാളെ

മനാമ: ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2025 വർഷത്തിലെ ആദ്യഫലപ്പെരുന്നാൾ സമാപനം നാളെ നടക്കും. കേരളാ സമാജത്തിൽ രാവിലെ 10 മണി മുതൽ നടക്കുന്ന കുടുംബ സംഗമത്തിന് ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി.എൻ. ഇടവകയുടേയും ആദ്യ ഫലപ്പെരുന്നാളിന്റേയുo ഭാരവാഹികൾ നേത്യത്വം നൽകും. വിവിധ കലാപരിപാടികൾക്കും പൊതു സമ്മേളനത്തിനും ശേഷം വൈകിട്ട് 8 മണി മുതൽ നടക്കുന്ന “മെഗാ മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്” ന് നേത്യത്വം നൽകുവാൻ എത്തിയ കലാകാരൻമാരെ എയർപോർട്ടിൽ ജനറൽ കൺവീനർ വിനു പൗലോസ്, ജോയന്റ് കൺവീനേഴ്സ് ആയ ജേക്കബ് കൊച്ചുമ്മൻ, ബിനോയ് ജോർജ്, പ്രോഗ്രാം കൺവീനർ മോൻസി വർഗ്ഗീസ്, റിസപ്ക്ഷൻ കൺവീനർ സുനു കുരുവിള എന്നിവർ ചേർന്ന്  സ്വീകരിച്ചു.