മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലി 2023 വർഷത്തെ ഭാരവാഹികൾ സ്ഥാനമേറ്റു. 2022 ഡിസംബർ 31ന് രാത്രിയിൽ കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാ. പോൾ മാത്യൂസ് , സഹ വികാരി റവ. ഫാദർ സുനിൽ കുരിയൻ എന്നിവർ സഹ കാർമി കത്വം വഹിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ 2022 വർഷത്തെ ട്രസ്റ്റി ശ്രീ സാമുവേൽ പൗലോസ് , സെക്രട്ടറി ശ്രീ ബെന്നി വർക്കി എന്നിവരുടെ കൈയ്യിൽ നിന്ന് പള്ളിയുടെ രേഖകൾ അഭിവന്ദ്യ തിരുമേനിക്ക് കൈമാറി. തുടർന്ന് 2023 വർഷത്തെ ട്രസ്റ്റി ശ്രീ ജീസൺ ജോർജ് , സെക്രട്ടറി ശ്രീ ജേക്കബ് പി മാത്യു (ലൈജു)എന്നിവർക്ക് കൈമാറുകയും ചെയ്തു. എക്സ് ഒഫിഷ്യോ, ഓഡി റ്റർ, വിവിധ ഏരിയാകളിൽനിന്നുള്ള കമ്മിറ്റി അംഗങ്ങൾ എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഏവർക്കും പുതുവത്സരാശംസകൾ അഭിവന്ദ്യ തിരുമേനി നേർന്നു.