ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്രീഡൽ വാർഷീകവും ആദ്യ ഫല പെരുന്നാളും

unnamed-10ബഹ്‌റൈൻ : ബഹ്‌റിനിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോസ് കത്രീഡലിന്റെ അൻപത്തി എട്ടാമത് വർഷീക പെരുന്നാൾ ഈ മാസം ഒൻപതു പത്തു തീയതികളിലും ആദ്യഫല പെരുനാൾ ഈ മാസം പതിനാലിന് നടത്തുമെന്നും അധികൃതർ അറിയിച്ചു, മലങ്കര സഭ തുമ്പമൺ ഭദ്രാസന അധിപൻ കുര്യാക്കോസ് മാർ ക്ലിമീസ് മെത്രപൊലീത്ത മുഖ്യ കാർമികത്വം വഹിക്കും, ആദ്യഫല ശേഖരണത്തിൽ നിന്നു ലഭിക്കുന്ന വരുമാനം മാർ തെവൊ ദോസ് മെമ്മോറിയൽ സ്റ്റുഡന്റ് എഡ്യൂക്കേഷണൽ എയ്ഡ് ഫണ്ട് എന്നപേരിൽ ബഹ്‌റിനിൽ തന്നെയുള്ള നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസ ആവിശ്യത്തിനായി ഉപയോഗ പെടുത്തുമെന്നും അധികൃതർ അറിയിച്ചു, തുമ്പമൺ ഭദ്രാസന അധിപൻ കുര്യാക്കോസ് മാർ ക്ലിമീസ് മെത്രപൊലീത്ത , കത്രീഡൽ വികാരി എം ബി ജോർജ്, ഫാദർ ജോഷുവ അബ്രഹാം, ട്രസ്റ്റി ജോർജ് മാത്യു സെക്രട്ടറി രഞ്ജി മാത്യു , ലെനി റ്റി മാത്യു , അനു റ്റി കോശി , അജു റ്റി കോശി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു,