പർദ്ദകളുടെ വിപുല ശേഖരവുമായി ‘ഗുഡ്വിൽ’ ഫാഷൻ അബായയുടെ നവീകരിച്ച ഷോറൂം റൂവി ഹൈ സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു . കെ.എം ട്രേഡിങിന് സമീപമാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ മേഖലയിലുമുള്ള ഉപഭോകതാക്കളെ പരിഗണിച്ചാണ് പുതിയ ഷോറൂമിലെ അബായകളുടെ ശേഖരം. എങ്കിലും പ്രധാനമായും മലയാളികളുടെ അഭിരുചിക്ക് അനുസരിച്ചാണ് ഭൂരിഭാഗം അബായകളും തയ്യാറാക്കിയിരിക്കുന്നതെന്ന് കടയുടമ ഷംസീർ വലിയകത്തു പറഞ്ഞു. ഒമാനിൽ ഇത് മൂന്നാമത്തെയും ജി.സി.സിയിൽ അഞ്ചാമത്തേയും സ്ഥാപനമാണിത്. ഒമാനിൽ റൂവി ഹൈ സ്ട്രീറ്റിന് പുറമെ അൽ ഖൂദ്,സലാല എന്നിവടങ്ങളിൽ ആണ് മറ്റു രണ്ടു ശാഖകൾ. ഒമാനിൽ പുതുതായി രണ്ടു ശാഖകൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച് വരുന്ന ഒരാഴ്ച ഇരുപത്തിയഞ്ചു ശതമാനം വരെ വിലക്കിഴിവ് ഉണ്ട്.