സൗദയിൽ രണ്ട്​ പതിറ്റാണ്ടി​ന്റെ പ്രവർത്തി പരിചയമുള്ള അൽ മൻഹൽ സ്​റ്റേഷനറി ഒമാനിലേക്ക്

മസ്​കത്ത്​: സ്​കൂൾ,ഓഫീസ് സ്​റ്റേഷനറി ഉൽപ്പന്ന വിപണന രംഗത്ത്​ സൗദി അറേബ്യയിൽ രണ്ട്​ പതിറ്റാണ്ടി​ന്റെ
പ്രവർത്തി പരിചയമുള്ള അൽ മൻഹൽ സ്​റ്റേഷനറി ഒമാനിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഒമാനിലെ ആദ്യ ശാഖയായ അൽ മൻഹൽ സെൻറർ മത്ര ഒമാൻ ഹൗസിന്​ സമീപം തിങ്കളാഴ്​ച പ്രവർത്തനമാരംഭിച്ചു. ഹോൾസെയിൽ ഡിവിഷനാണിത്​. മത്ര വിലായത്തിലെ രക്ഷാകർതൃ സമിതിയംഗം സാലെം ബിൻ അഹ്​മദ്​ അൽ ഹറമി ഉദ്​ഘാടനം നിർവഹിച്ചു. ഗുണമേന്മയുള്ള വൈവിധ്യമാർന്ന ഉത്​പന്നങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്നാണ്​ തങ്ങളുടെ പ്രത്യേകതയെന്ന്​ സ്​ഥാപനാധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്​കൂൾ ബാഗുകൾ, നോട്ട്​ബുക്കുകൾ, ബാഗുകൾ, ഫയലുകൾ തുടങ്ങി സ്​കൂളിലേക്കുംഓഫീസുകളിലേക്കും ആവശ്യമായ ഉത്​പന്നങ്ങളുടെ വിപുലമായ ശേഖരമാണ്​ മുന്നൂറ്​ സ്​ക്വയർ മീറ്റർ വിസ്​തൃതിയിലുള്ള ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്​. മാസ്​കോ എന്ന സ്വന്തം ബ്രാൻറിൽ രണ്ടായിരത്തോളം ഉത്​പന്നങ്ങളാണ്​ അൽ മൻഹാൽ വിപണിയിൽ എത്തിക്കുന്നത്​. മറ്റ്​ പ്രമുഖ ബ്രാൻറുകളുടെ ഉത്​പന്നങ്ങളും ലഭ്യമാണ്​. ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും നേരിട്ട്​ ഇറക്കുമതി ചെയ്യുന്നതിനാൽ പത്ത്​ മുതൽ 20 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ഒമാൻ വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നും മാനേജിങ്​ ഡയറക്​ടർ അലി തോണിക്കടവത്ത്​ പറഞ്ഞു. സഹോദര സ്​ഥാപനമായ ഗിഫ്​റ്റ്​ വില്ലേജിന്റെ മസ്​കത്തിലെ ആദ്യ ഷോറൂം ഫെബ്രുവരി അവസാനം പ്രവർത്തനമാരംഭിക്കുകയും ചെയ്യും. വാർത്താ സമ്മേളനത്തിൽ റൂവി ഗിഫ്​റ്റ്​ വില്ലേജ്​ മാനേജർ മുഹമ്മദ്​ മിസ്​അബ്​, ഇബ്രാഹീം അൽ റയാമി, മുഹമ്മദ്​ അൽ റയാമി, ജസിഫർ എന്നിവരും സംബന്ധിച്ചു.