മസ്കറ്റ് : മസ്‌കറ്റിലെ മത്ര വിലയത്തിൽ വാഹന നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങൾക്കായി റോഡിലിറങ്ങുന്നവർ മാസ്കും ഗ്ലൗസും ധരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് മേജർ മുഹമ്മദ് അൽ ഹാസ്മി പറഞ്ഞു. പൊതു ഒത്തുചേരൽ പൂർണമായും ഒഴുവാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ ഒബ്സർവർ റേഡിയോയിലൂടെ മാധ്യമ പ്രവർത്തക ലക്ഷ്മിക്ക് അനുവദിച്ച പ്രതേക ഇന്റർവ്യൂൽ ആണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്, വാഹനം ഓടിക്കുന്നവർ എവിടെക്കാണ് പോകുന്നതെന്ന് വ്യക്തമായും സുരക്ഷാ ഉദ്യോഗസ്ഥരെ ധരിപ്പിക്കണം . റസിഡന്റ് കാർഡ് , വർക്ക് ഐ.ഡി കാർഡ് എന്നിവ നിർബദ്ധമായും കൈയിൽ കരുതണം. അടിയന്തര ആവശ്യമുള്ള ജോലി ആണെകിൽ യാത്ര തുടരാൻ അനുവദിക്കും. നിലവിലെ സാഹചര്യത്തിൽ മത്ര വിലായത്തിന് പുറത്തു ഒരു വാഹങ്ങൾക്കും പ്രവേശന അനുമതി ഇല്ല.വാഹന നിയന്ത്രണം അവസാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല . റോയൽ ഒമാൻ പോലീസ് നിദേശങ്ങൾ പാലിക്കുന്ന പൊതുജങ്ങൾക്കും താമസക്കാർക്കും അദ്ദേഹം നന്ദി അറിയിച്ചു.