ഗാർഹിക തൊഴിൽ കരാറുകളിലെ കൃത്രിമം തടയാൻ കർശന നടപടി

കു​വൈറ്റ്. ഗാ​ർ​ഹി​ക തൊ​ഴി​ൽ ക​രാ​റു​ക​ളി​ലെ കൃ​ത്രി​മം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.പു​തി​യ നി​യ​മം പ്ര​കാ​രം തൊ​ഴി​ലു​ട​മ​ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും യാ​ത്രാ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങു​ന്ന രീ​തി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്.ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്മെ​ന്റ് ഓ​ഫി​സു​ക​ൾ വ​ഴി ഇ​ത് സം​ഘ​ടി​പ്പി​ക്കാം.പു​തി​യ തീ​രു​മാ​നം പ്ര​കാ​രം ടി​ക്ക​റ്റി​ന്റെ തു​ക ഓ​ഫി​സു​ക​ളി​ൽ അ​ട​യ്ക്കാ​ൻ തൊ​ഴി​ലു​ട​മ​ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്നി​ല്ല. സ്പോ​ൺ​സ​ർ​മാ​ർ​ക്കും സ്വ​യം ബു​ക്ക് ചെ​യ്യാ​നും അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നും ആ​ഗ്ര​ഹ​ത്തി​നും അ​നു​സ​രി​ച്ച് ടി​ക്ക​റ്റ് ഓ​ഫി​സി​ന് കൈ​മാ​റാ​നും ക​ഴി​യും.അ​തേ​സ​മ​യം, യാ​​ത്രാ ടി​ക്ക​റ്റു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഗാ​ർ​ഹി​ക റി​ക്രൂ​ട്ട്മെ​ന്റ് ഓ​ഫി​സു​ക​ൾ വി​മാ​ന​ടി​ക്ക​റ്റി​ൽ ഉ​യ​ർ​ന്ന നി​ര​ക്ക് കാ​ണി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത് ത​ട​യാ​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല, എ​ല്ലാ ഇ​ട​പാ​ടു​ക​ളും കെ-​നെ​റ്റ് വ​ഴി ന​ട​ത്താ​നും തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന ഓ​ഫി​സു​ക​ളു​മാ​യി ഇ​ട​പെ​ടു​മ്പോ​ൾ പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കാ​നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.