മനാമ : ബഹറിനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങൾ ലങ്കിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി . പൊതു സ്ഥലങ്ങളിൽ അഞ്ചു പേര് കൂടുതൽ സംഘം ചേരരുതെന്ന നിയമം കർശനമായി പാലിക്കണമെന്നും . ഇത്തരം നിയമ ലങ്കഘകർക്കു അയ്യായിരം ബഹ്റൈൻ ദിനാർ പിഴ നൽകുമെന്നും കുറ്റം അവർത്തിക്കുകയാണെകിൽ പിഴ ഇരട്ടി ആകുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് പിടിപെട്ട ഒരു വയസു കാരിയിൽ നിന്നും കുടുംബത്തിലെ പതിനാലു പേർക്ക് രോഗം പിടിപെട്ടതായി ആരോഗ്യ മന്ത്രലയം കഴിഞ്ഞ ദിവസം പറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു . .വൈറസ് കേസുകളിൽ ഉയര്‍ന്ന ശരാശരി പ്രതിദിന കോവിഡ് കേസുകൾ ആണ് കഴിഞ്ഞ ദിവസങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . 7486 കേസുകൾ ആണ് കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ട് ചെയ്തത് .ഇതിൽ 5042 സ്വദേശിയരും 2444 പേര് വിദേശിയരുമാണ് . 1316 കോവിഡ് കേസുകൾ ഈമാസം മൂന്നിന് റിപ്പോർട്ട് ചെയ്തത് . കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബഹ്റിനിൽ വസിക്കുന്നവർ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും ലഭ്യമായ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .കഴിഞ്ഞ ദിവസം 1122 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ഇതിൽ 348 പേര് പ്രവാസികൾ ആണ് , ഇതോടെ 10959 പേര് ആണ് അകെ രോഗികൾ ആയി ഉള്ളത് . അകെ രോഗ മുക്തി നേടിയവരുടെ എണ്ണം 1,43, 889. ഈദ് ദിനം മുതൽ ബഹ്റിനിൽ എത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് കോവിഡ് പരിശോധനയിൽ നിന്നെ ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു