വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കാം: റസീം ഹാറൂൻ

മനാമ: സമാധാനപരമായ സാമുദായികാന്തരീക്ഷം സംരക്ഷിക്കാൻ കുട്ടികൾ ചെറുപ്പം മുതലേ ധർമ്മാഅധർമ്മങ്ങളെക്കുറിച്ചും, സാമൂഹ്യ, കുടുംബ വ്യവസ്ഥിതികളെ പറ്റിയും മനസിലാക്കിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഫാറൂഖ് ട്രൈനിയറിംഗ് കോളേജ് റിസർച്ച് അസിസ്റ്റന്റ് മി. റസീം ഹാറൂൺ ഓർമിപ്പിച്ചു. മത പാഠശാലകളിൽ നിന്നും ലഭിക്കുന്ന ധാർമിക വിദ്യാഭ്യാസം ഒരളവോളം നില നിൽക്കുന്നതുകൊണ്ടാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിക്ക് അമിതമായി പോറലേൽക്കാത്തത്. എന്നാൽ ആധുനിക സാഹചര്യങ്ങൾ ധാർമിക വിദ്യാഭ്യാസം പഴഞ്ചനാണെന്ന കാഴ്ചപാട് വളർത്തിയെടുക്കുകയാണെന്നും , കലാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾ വളരെ എളുപ്പത്തിൽ തന്നെ ലഹരിക്കും, ഉന്മാദത്തിനും മറ്റു നീചവൃത്തികൾക്കും അടിമപ്പെടുന്നുവെന്നും അധികം താമസിയാതെ തന്നെ പടിഞ്ഞാറിനെ മറികടക്കുന്ന രീതിയിൽ നമ്മുടെ തെരുവോരങ്ങൾ ബെസ്റ്റി, ഹിപ്പി കൾച്ചറുകൾ കീഴടക്കുമെന്നും ഇത്തരം വെല്ലുവിളികൾ നേരിടാനും നമ്മുട യുവതയെ നേർ വഴിക്ക് നടത്താനും രക്ഷിതാക്കൾ ജാഗരൂകരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റയ്യാൻ സ്റ്റഡി സെന്റർ ടീനേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ‘സമ്മറൈസ് മോറൽ സ്‌കൂൾ 2025′ പ്രോഗ്രാം ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഇന്ന് പഠിക്കുക നാളെ നയിക്കാൻ’ എന്ന മുദ്രാവാക്യത്തിലൂന്നി വിവര സാങ്കേതിക പാഠങ്ങളും മത സാംസ്കാരിക മൂല്യങ്ങളും കോർത്തിണക്കികൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന സമ്മറൈസ് മോറൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായിരിക്കുമെന്നു ഇൻസ്ട്രക്ടർമാരായ സജ്ജാദ് ബിൻ അബ്ദുൽ റസാഖും, വസീം അൽ ഹികമിയും സദസ്യരെ ഓർമിപ്പിച്ചു.റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ അബ്ദുൽ റസാഖ് വി.പി. അൽ മന്നാ ഇ മലയാള വിഭാഗം ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സി.എം. ജനറൽ സെക്രട്ടറി ഇൻ ചാർജ് ബിനു ഇസ്മായിൽ എന്നിവർ സന്നിഹിതരായിരുന്നു. മോറൽ സ്‌കൂളിന്റെ പാഠ്യ പദ്ധതികളെക്കുറിച്ച് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ സാദിഖ് ബിൻ യഹ്‌യ സ്വാഗതവും മോറൽ സ്‌കൂൾ കോർഡിനേറ്റർ ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു.