ഒമാനില്‍ സബ്‌സിഡി ക്രമേണ നിര്‍ത്തലാക്കുന്നു

coste-vidaമസ്‌ക്കറ്റ്: സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന വിവിധ സാമ്പത്തിക സഹായങ്ങള്‍ വെട്ടിച്ചരുക്കാന്‍ ആലോചന. നടപടിയെ സാമ്പത്തിക വിദഗ്ദ്ധര്‍ പിന്തുണച്ചു.രാജ്യത്തെ വരുമാനം വര്‍ദ്ധിപ്പിക്കാനുളള വിവിധ നടപടികളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബജറ്റിലാണ് ഇത് സംബന്ധിച്ച സൂചനയുളളത്. ഒമാന്‍ 3 ബില്യന്‍ റിയാലിന്റെ കമ്മി ബജറ്റാണുളളത്. 395 മില്യന്‍ റിയാലിന്റെ സബ്‌സിഡികളാണ് ഇതില്‍ പ്രഖ്യാപിച്ചിട്ടുളളത്. എന്നാല്‍ ക്രമേണ ഇത് നിര്‍ത്തലാക്കുക വഴി രാജ്യത്തിന്റെ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ സഹായകമാകും.ഈ മാസം ഒന്നുമുതല്‍ വന്‍കിട വാണിജ്യ, സര്‍ക്കാര്‍ വ്യവസായ ഉപയോക്താക്കള്‍ക്കുളള 100 മില്യന്‍ റിയാലിന്റെ സബ്‌സിഡികള്‍ നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇത് ബജറ്റിന് ഏറെ ഗുണകരമായി.