സുഗതകുമാരി യുടെ വിയോഗം മലയാളത്തിന് തീരാ നഷ്ടം – ഒഐസിസി.

മനാമ : പ്രമുഖ സാമൂഹ്യ പ്രവർത്തകയും,കവിയും ലോകം ആദരിച്ച വ്യക്തിത്വവുമായ സുഗതകുമാരിയുടെ വിയോഗം മലയാളത്തിനെ ഇഷ്ടപെടുന്ന എല്ലാ ആളുകൾക്കും തീരാ നഷ്ടമാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഇന്ന് കേരളത്തിൽ കാണുന്ന കുറച്ചു പച്ചപ്പ് എങ്കിലും  നില നിൽക്കുന്നു എങ്കിൽ അത് സുഗതകുമാരി എന്ന മലയാളി കേരളത്തിൽ ജീവിച്ചിരുന്നു എന്നത് കൊണ്ട് മാത്രമാണ്. തന്റെ ജീവിതത്തിൽ ഇടപെട്ട എല്ലാ മേഖലകളിലും അന്തിമ വിജയം സുഗതകുമാരി നിൽക്കുന്ന ഭാഗത്തിനായിരുന്നു. അതിന് പ്രധാന കാരണം നീതിക്കും, സത്യത്തിനു വേണ്ടിയും മാത്രമായിരുന്നു ടീച്ചർ എക്കാലവും നില നിന്നത് എന്നത് കൊണ്ട് മാത്രമാണ്. രാഷ്ട്രം പത്മശ്രീ നൽകി 2006ൽ ആദരിച്ചിരുന്നു. കവിതയോടൊപ്പം തന്റെ ജീവിതത്തിൽ പ്രകൃതി സംരക്ഷണം സ്ത്രീകളുടെയും, കുട്ടികളുടെയും സംരക്ഷണത്തിനും വേണ്ടി ജീവിതം മാറ്റി വച്ച ആളായിരുന്നു സുഗതകുമാരി.സ്ത്രീകളുടെ സംരക്ഷണത്തിന് ആരംഭിച്ച അഭയ എന്ന പ്രസ്ഥാനത്തിന്റെ ആദ്യ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. സുഗതകുമാരി  തുടങ്ങിവച്ച പ്രകൃതി സംരക്ഷണം മുന്നോട്ട് കൊണ്ട് പോവുക എന്നുള്ളത് കേരളത്തെ സ്നേഹിക്കുന്ന ഓരോ മലയാളിയുടെയും ചുമതലയാണെന്ന് ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.സുഗതകുമാരിയുടെ വിയോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താ നം അനുശോചനം രേഖപ്പെടുത്തി