ഒമാന്റെ വികസനപദ്ധതികളുടെ പുരോഗതിക്കും വിജയത്തിനും ഒമാനി ജനത നൽകുന്ന സഹകരണത്തിന് നന്ദി പറഞ്ഞ് സുൽത്താൻ ഖാബൂസ് ബിൻ സഇൗദ്. ബൈത്തുൽ ബർക്കയിൽ മന്ത്രിസഭാ കൗൺസിലിനെ സുൽത്താൻ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമഗ്ര വികസനത്തിെൻറ പാതയിലുള്ള രാഷ്ട്രത്തിെൻറ മുന്നേറ്റത്തിൽ സുൽത്താൻ സംതൃപ്തി പുറപ്പെടുവിച്ചു. മികച്ച വളർച്ചാ നിരക്കുകൾ സാമ്പത്തികവും സാമൂഹികവുമായ മികവിെൻറ ലക്ഷണമാണ്. ടൂറിസം അടക്കം വരുമാന സാധ്യതകൾ കൂടുതലുള്ള മേഖലകളിൽ കൂടുതലായി ശ്രദ്ധ ചൊലുത്തണമെന്ന് ആവശ്യപ്പെട്ട സുൽത്താൻ ഇൗ മേഖലകളിലെ നിക്ഷേപങ്ങളെ ഭാവിയിൽ ദേശീയ വരുമാനത്തിലേക്ക് മികച്ച സംഭാവന നൽകാൻ കഴിയുന്ന സ്രോതസ്സുകളായി കണക്കാക്കണമെന്നും അഭിപ്രായപ്പെട്ടു.
സാമ്പത്തിക വൈവിധ്യവത്കരണത്തിനായി നിലവിൽ നടത്തുന്ന പരിശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. ഇൗ പദ്ധതികളെല്ലാം തന്നെ മികച്ച പുരോഗതി കൈവരിക്കുകയും രാജ്യത്തിന് ഏറെ ഗുണം ചെയ്യുകയും ചെയ്തിട്ടുണ്ട്. യുവാക്കൾക്ക് സമൂഹത്തിെൻറ പുരോഗതിയിൽ ഏറെ പങ്കുവഹിക്കാനുണ്ട്. കഴിവും യോഗ്യതയും ഉയർത്തി ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യുവാക്കളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും സുൽത്താൻ പറഞ്ഞു.
സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ സുസ്ഥിര വികസനത്തിന് സഹായിക്കുന്ന ഉൽപാദനക്ഷമമായ പദ്ധതികൾ യാഥാർഥ്യമാക്കേണ്ടതുണ്ടെന്നും സുൽത്താൻ കൂട്ടിച്ചേർത്തു.പ്രാദേശികവും അന്തർദേശീയവുമായതടക്കം വിവിധ വിഷയങ്ങൾ സുൽത്താൻ മന്ത്രിസഭ യോഗത്തിൽ വിശകലനം ചെയിതു.