മസ്കറ്റ്: ഒമാന്റെ 53 ആം ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാൻ സുൽത്താൻ 166 തടവുകാർക്ക് മാപ്പ് നൽകി.ഒമാന്റെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാന്റെ സായുധ സേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിക് വിദേശികളടക്കം 166 തടവുകാർക്ക് രാജകീയ മാപ്പ് നൽകി.വിദേശികൾ ഏതെല്ലാം രാജ്യക്കാരാണെന്ന് വ്യക്തമാക്കിട്ടില്ല.