ഒമാൻ സുൽത്താന്‍റെ ഇറാൻ സന്ദർശനം പൂർത്തിയായി

BY: Ralish MR Oman

ഒ​മാ​ൻ : ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ  ദ്വി​ദി​ന ഇ​റാ​ൻ  സന്ദർശനം ഇന്ന് പൂർത്തിയാകും.. സു​ൽ​ത്താ​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും ഊ​ഷ്മ​ള വ​ര​​വേ​ൽ​പ്പാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. തെ​ഹ്‌​റാ​നി​ലെ സാ​ദാ​ബാ​ദ് പാ​ല​സി​ന്റെ പ്ര​സി​ഡ​ൻ​ഷ്യ​ൽ മ​ന്ദി​ര​ത്തി​ൽ  ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഇ​ബ്രാ​ഹിം റ​ഈ​സി വ​​ര​വേ​റ്റു. സു​ൽ​ത്താ​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും പ്ര​സി​ഡ​ന്റ് ആ​ശം​സ​ക​ളും നേ​ർ​ന്നു. ഇ​റാ​ൻ പ്ര​സി​ഡ​ന്റി​നൊ​പ്പം സു​ൽ​ത്താ​ൻ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.   സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഇ​ബ്രാ​ഹിം റ​ഈ​സി​യു​മാ​യി ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. പ​ര​സ്‌​പ​ര താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. രാ​ഷ്ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ ത​ല​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളു​ടെ കൈ​മാ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഉള്ള വഴികൾ ചർച്ച ആയി . സു​ൽ​ത്താ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​രാ​റു​ക​ളി​ലും രണ്ടു രാജ്യങ്ങളും   ഒ​പ്പു​വെക്കും. ഒമാൻ   പ്ര​തി​രോ​ധ കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി  സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി,   റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്സി തുടങ്ങി പ്രമുഖർ സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.