മനാമ: “സമ്മർ ഡിലൈറ്റ് 2023” അവധിക്കാല ക്യാമ്പിന് നിറഞ്ഞ സദസ്സിൽ സമാപനം. അവധിക്കാല ക്യാമ്പുകൾ കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്താൻ സഹായകരമാണെന്ന് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മറ്റി ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. ചുറ്റുപാടുകളെ തിരിച്ചറിയാനും സഹജീവികളുടെ ഉള്ളറിയാനും ഇതിലൂടെ സാധിക്കും. പരസ്പരമുള്ള സ്നേഹവും സൗഹൃദവും ഇത്തരം പരിപാടികളിലൂടെ കൂടുതൽ ഊഷ്മളമാവുമെന്നും കൂടുതൽ വിപുലമായി ഇത്തരം ക്യാമ്പുകൾ ഭാവിയിൽ നടത്താൻ ഫ്രന്റ്‌സ് അസോസിയേഷന് കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പ് പരിശീലകരായ അൻസാർ നെടുമ്പാശ്ശേരി, നുഅ്മാൻ വയനാട് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്‌തു. അവർക്കുള്ള മെമൻ്റോ പ്രിൻസ് നടരാജൻ വിതരണം ചെയ്തു. ദിയ നസീം, ഫിൽസ ഫൈസൽ എന്നിവരുടെ പ്രാർഥന ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്റ്റർ എം. എം സുബൈർ സ്വാഗതവും ടീൻസ് ഇന്ത്യ ആക്ടിംഗ് കൺവീനർ റഷീദ സുബൈർ നന്ദിയും പറഞ്ഞു. ഡോ. ഫെമിൽ, ബിജു, റിനീഷ് കുമാർ, ക്യാമ്പ് അംഗങ്ങളായ മെഹഖ്, ഹംദാൻ സ്വാലിഹ്, തമന്ന നസീം എന്നിവർ ക്യാമ്പ് അവലോകനം നടത്തി. ഫ്രൻ്റ്സ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, വൈസ് പ്രസിഡൻ്റ് ജമാൽ ഇരിങ്ങൽ, ക്യാമ്പ് കൺവീനർ ജാസിർ പി.പി, യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി.കെ, വനിത വിഭാഗം പ്രസിഡന്റ് സാജിദ സലീം, സെക്രട്ടറി ശൈമില നൗഫൽ, മലർവാടി കൺവീനർ ലൂന ഷഫീഖ്, അഫ്സൽ തിക്കോടി, സ്വാലിഹ് മുഹമ്മദ്, നൂറുദ്ദീൻ ഷാഫി, ഗഫൂർ മൂക്കുതല, മൂസ കെ. ഹസൻ എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മെന്റർമാർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ആയിഷ സഹറ, ഹംദ ആയിഷ, ഇസ്സ, ആമിന, ഫായിസ, മെഹഖ് ഫാത്തിമ, ആയിഷ മെഹഖ്, ശദ, സഫ്‌വ എന്നിവർ (വെൽക്കം ഡാൻസ്) മുഹമ്മദ് ഷിയാസ്, റിഹാൻ, അഹ് യാൻ, ഇമാദ്, ലസ്ഹർ, ഋഷി, ആസിം അബ്ദുല്ല, അലി റിസാൻ, ലിബാൻ, അമ്മാർ, ആമിർ, ശാമിൽ, ആശൽ, മുഹമ്മദ് ഫാദിൽ (ഹയാ ഹയ നൃത്തം), ഇനായ, ഹൗറ, അയ്റിൻ, ലൈഹ, ഇമാൻ, ഫൈഹ, ഹാമിദ, ഐൻ സാറ (അമ്പിളി മാമൻ), ഹാമീ നൗമൽ, അഹമ്മദ് ദിലാവർ, അയാൻ അനീസ്, ഫർസാൻ ഫൈസൽ, ഹംദാൻ, അഭിയാൻ, മുഹമ്മദ് ഈസ, ദേവാംഗ്, അബ്ദുൽ ആസിം, ഉമർ ഷക്കീബ്, ഷാസ്, അനൗശ് (അറബിക് ഡാൻസ്), ലിയാന, ദീന മറിയം, മെഹഖ്ത, മീം, ജുമാന സനൂജ്, അംറീൻ , സഫിയ, ലൈബ നൗറീൻ, അധ് വിക (കതിർ ഡാൻസ്), അദ്നാൻ, അവ്വാബ്, റഫാൻ, ദയാൻ, നജാദ്, ജുനൈദ്, ആൻവി, ഹാസിം, സയാൻ (വെസ്റ്റേൺ ഡാൻസ്), അംന, സജ്‌വ, ആയിഷ നുസ്ഹ, ദിയ, മിൻഹ, കൻസ, ഫിൽന, ദായിലിൻ, ഹനാൻ (ഫ്യൂഷൻ ഡാൻസ്), ശിഫ, സഫ, ലൈബ സലാഹ്, തമന്ന, അയിഷ ഹയ, ആയിശ നദ് വ, ഫിൽസ ഫൈസൽ, ഫാദിയ, ശൈഖ (സൂഫി ഡാൻസ്), ജുമാന, ആയിശ സ്വാലിഹ്, അംറ, ആമിയ, അയിഷ അർഷാദ്, ഹാജിറ, അയിസ, ആലിയ (ഒപ്പന) ആഹിൽ, മിഷാൽ മുഹമ്മദ്, ഡൊമിനിക് ബിജു, ജാസിം, മുഹമ്മദ് റാഷിദ്, മുഹമ്മദ് താബിഷ്, മുഹൈമിൻ, വിഗ്നേഷ് ജീവൻ (ട്രൈബൽ ഡാൻസ്) ഷാദി റഹ്‌മാൻ, ഹംദാൻ സ്വാലിഹ്, ഹാസിം അഹ്‌മദ്, ജഗൻ ആർ. നായർ, നസ്മി സജാദ്, നിദാൽ , ആഷസ് (പിഗ്മി ഡാൻസ്) എന്നിവർ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. ഹനാൻ മനാഫ് ഗാനം ആലപിച്ചു. ശബീഹ ഫൈസൽ, ഷഹീന നൗമൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. അസ്‌റ അബ്ദുല്ല, വഫ ശാഹുൽ, ബുഷ്‌റ ഹമീദ്, ഫാത്തിമ സാലിഹ്, നൗർ ഹമീദ്, സമീറ നൗഷാദ്, ഹെന ജുമൈൽ, റസീന അക്ബർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.