മനാമ :ടീൻസ് ഇന്ത്യയും മലർവാടി ബഹ്‌റൈനും ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന “സമ്മർ ഡിലൈറ്റ് സീസൺ 2” പുതുമയേറുന്ന പരിപാടികളുമായി ശ്രദ്ധേയമാവുന്നു.ക്യാമ്പിന്റെ ആദ്യവാരം അവസാനിക്കുമ്പോൾ കൂട്ടികളെല്ലാം തികച്ചും ആവേശത്തിലാണ്. പ്രശസ്‌ത മോട്ടിവേഷനൽ ട്രെയിനറും കൗൺസിലറുമായ ഫാസിൽ താമരശ്ശേരി യുടെ പ്രത്യേക സാനിധ്യം കുട്ടികളെ കൂടുതൽ ആവേശ ഭരിതരാക്കി.മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുട്ടികളിൽ അറിവും തിരിച്ചറിവും പകർന്നുകൊണ്ട് മൂല്ല്യത്തിലധിഷ്ഠിതമായ വ്യത്യസ്ത ങ്ങളായ പഠന പ്രവർത്തനങ്ങൾ കോർത്തിണക്കി ട്രൈനർ കുട്ടികളുമായി ആടിയും പാടിയും മുന്നോട്ട് പോയപ്പോൾ കുട്ടികൾ ഒന്നടങ്കം ആഘോഷത്തിമിർപ്പിലായിരുന്നു.ഒരു കുട്ടിയുടെ വളർച്ചയിൽ മാതാവിന്റെ പ്രാധാന്യം വിളിച്ചോതുന്ന പുതുമയാർന്ന പ്രവർത്തനങ്ങൾ വഴി കൊടുത്ത സന്ദേശം കുട്ടികളെ എത്രമാത്രം സ്വാധീനിച്ചുവെന്നത് അവരുടെ ഈറനണിഞ്ഞ കണ്ണുകളിൽ നിന്നും വ്യക്തമായിരുന്നു.കൂട്ടുകാരെ പരസ്പരം അടുത്തറിയാനും സുഹൃദ് ബന്ധം ദൃഢമാക്കാനും വേണ്ടിയുള്ള പ്രവർത്തനങ്ങളും കളികളും കുട്ടികളിൽ കൗതുകമുണർത്തി.ക്യാമ്പ് ഡയറക്ടർ അബ്ദുൽ ഹഖ്, ക്യാമ്പ് കോഡിനേറ്റർ എ. എം ഷാനവാസ്, മലർവാടി സെക്രട്ടറി ലൂന ഷെഫീഖ്, ടീൻ ഇന്ത്യ കൺവീനർ ഫാത്തിമ സ്വാലിഹ് മറ്റു ഗ്രൂപ്പ് മെന്റർമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു