സമ്മർ സൂപ്പർ ലീഗ് ടൂർണമെന്റിൽ സോഹാർ ഇലവൻ ജേതാക്കൾ

റഫീഖ് പറമ്പത്ത്, സൊഹാർ

സോഹാർ: ഫലജ് റെഡ് റൈഡേഴ്സ് സംഘടിപ്പിച്ച സമ്മർ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ സോഹാർ ഇലവൻ ചാമ്പ്യന്മാരായി. ഫൈനലിൽ മുംബൈ സ്റ്റാറിനെ 54 റൺസിന് പരാജയപ്പെടുത്തിയാണ് സോഹാർ ഇലവൻ കിരീടം സ്വന്തമാക്കിയത്.ലീഗ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മുംബൈ സ്റ്റാറിനോട് തോൽവിയോടെയായിരുന്നു സോഹാർ ഇലവന്റെ തുടക്കം. തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച് ക്വാർട്ടർ ഫൈനലും സെമിഫൈനലും കടന്നാണ് ടീം ഫൈനലിലെത്തിയത്. ഫൈനലിൽ വീണ്ടും മുംബൈ സ്റ്റാറിനെ നേരിട്ട സോഹാർ ഇലവൻ മികച്ച പ്രകടനത്തിലൂടെ വിജയം സ്വന്തമാക്കി.

ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും വിജയിച്ചാണ് മുംബൈ സ്റ്റാർ ഫൈനലിലെത്തിയത്. ഫൈനലിൽ മികച്ച പോരാട്ടം കാഴ്ചവെച്ച മുംബൈ സ്റ്റാർ റണ്ണേഴ്സ് അപ്പായി.ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി മുംബൈ സ്റ്റാറിന്റെ ബിലാലും, മികച്ച ബൗളറായി ചോളാവാരിയസിന്റെ പ്രവീൺ യാദവും തിരഞ്ഞെടുക്കപ്പെട്ടു. മോസ്റ്റ് ക്യാച്ചസ് പുരസ്കാരം സോഹാർ ഇലവന്റെ ഫറഹാത്ത് സ്വന്തമാക്കി.സോഹാറിൽ ആദ്യമായി സംഘടിപ്പിച്ച 16 ഓവർ ക്രിക്കറ്റ് ടൂർണമെന്റ് കൂടിയായിരുന്നു സമ്മർ സൂപ്പർ ലീഗ്. ടൂർണമെന്റ് മികച്ച രീതിയിൽ സംഘടിപ്പിച്ച റെഡ് റൈഡേഴ്സ് കമ്മിറ്റിയുടെ സംഘാടനത്തെയും വിവിധ ടീമുകളുടെ മികച്ച പ്രകടനത്തെയും ചടങ്ങിൽ അഭിനന്ദിച്ചു.