സമ്മർ ഷേഡ്‌’ സമ്മർ ക്ലാസ്സ്‌

മനാമ: വേനലവധി ദിനങ്ങളിൽ സമ്മർ ഷേഡ്‌ എന്ന ശീർഷകത്തിൽ കുട്ടികൾക്കായി അവധിക്കാല കോഴ്സ്‌ സംഘടിപ്പിക്കുന്നു. ഷൈഖ ഹെസ്സ ഇസ്ലാമിക്‌ സെന്റർ റഫ കേന്ദ്രീകരിച്ച്‌ നടത്തുന്ന സമ്മർ ഷേഡിലേക്ക്‌ 6 മുതൽ 13 വയസ്സ്‌ വരെയുള്ള കുട്ടികൾക്കാണ്‌ പ്രവേശനം. തിങ്കൾ ബുധൻ എന്നീ ദിവസങ്ങളിൽ വൈകീട്ട്‌ മൂന്ന്‌ മുതൽ 5 വരെയാണ്‌ ക്ലാസ്‌ ഖുർആൻ മെമ്മറൈസേഷൻ, അറബിക്‌ ഹാൻഡ്‌ റൈറ്റിംഗ്‌ ഇംപ്രൂവ്മെന്റ്‌, ആരാധനാ കർമ്മങ്ങളുടെ പ്രാക്റ്റിക്കൽ സെഷനുകൾ തുടങ്ങിയവ കോഴ്സിന്റെ ഭാഗമായിരിക്കു മെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ 3927 6327, 3984 8557, 3609 5679 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്‌.