സമ്മറൈസ് അവധിക്കാല ക്‌ളാസ്സുകൾ

മനാമ: ആഗതമായ വേനലവധിക്കാലത്ത് കുട്ടികളുടെ വ്യക്തിഗതമായ കഴിവുകളെ പരിപോഷിക്കാനായി റയ്യാൻ സ്റ്റഡി സെന്റർ സമ്മർ ക്ലാസുകൾ സംഘടിപ്പിക്കുന്നു.”സമ്മ റൈസ് മോറൽ സ്‌കൂൾ” എന്ന പേരിൽ ജൂലൈ 04 മുതൽ ആഗസ്റ്റ് 22 വരെ നീണ്ടുനിൽക്കുന്ന ക്‌ളാസ്സുകളിലേക്ക് പതിമൂന്ന് വയസ്സിന് മുകളിലുള്ള കൗമാരക്കാർക്കാണ് പ്രവേശനം അനുവദിക്കുക. എല്ലാ ആഴ്ചകളിലും ശനി, തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ക്‌ളാസ്സുകളിൽ മത വിദ്യാഭ്യാസം, സോഷ്യൽ മീഡിയ അവേർനെസ്സ്, കമ്മ്യൂണിറ്റി അവേർനെസ്സ്, ഡിജിറ്റൽ ടെക്നോളജി, ലേർണിംഗ് പ്രാക്റ്റീസ് തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ വിദഗ്ധരുടെ ക്‌ളാസ്സുകൾ നടക്കുന്നതാണ്.ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യവും കുട്ടികൾക്ക് ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.വിശദവിവരങ്ങൾക്ക് 3302 4471, 6665 0139 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.