ബഹ്‌റനിൽ ഏർപ്പെടുത്തിയ ഉച്ച വിശ്രമ നിയമം വിജയകരം

ബഹ്‌റൈൻ : അന്തരീക്ഷ  താപം  കൂടിയതിനെ തുടർന്ന് ബഹ്‌റിനിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉച്ച വിശ്രമ നിയമം ഒട്ടുമിക്ക കമ്പനികളും സഹകരിക്കുന്നതായി അധികൃതർ . തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അന്തരീക്ഷ താപം കൂടിയ സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിൽ ജോലിചെയുന്നവർക്കായി എല്ലാവർഷവും നടപ്പിലാക്കുന്ന ഉച്ച വിശ്രമ നിയമം ജൂലൈ ഒന്നുമുതൽ ആണ് ഇവിടെ ഏർപ്പെടുത്തിയത് . .ഇതനുസരിച്ചു ജൂലൈ മുതൽ ആഗസ്ത് അവസാനം വരെ ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് നാലുമണി വരെ തുറസ്സായ സ്ഥലത്തു ജോലി ചെയ്യുന്നതിനെ നിയമം മൂലം വിലക്ക് ഏർപ്പെടുത്തിയിരുന്നു.രണ്ടായിരത്തി ഏഴു മുതലാണ് ഇവിടെ ഇ നിയമം നിലവിൽ വന്നത് , നിർമ്മാണ മേഖലയിൽ ജോലി ചെയുന്ന തൊഴിലാളികൾക്ക് സഹായമാകുന്ന ഈ നിയമത്തിനോട് ഒട്ടുമിക്ക സ്ഥാപനങ്ങളും സഹകരിക്കുന്നതായി തൊഴിൽ മന്ത്രലയം അറിയിച്ചു , നിയമ ലംഘനം കണ്ടു പിടിക്കുവാൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് . ലംഘനം നടത്തിയ കമ്പനി ഉടമകളെ പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കി നിയമ നടപടികൾ സ്വീകരിക്കും .നിയന്ത്രണം ഏർപെടുത്തിയതിനു ശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങളുടെ എണ്ണം കുറഞ്ഞിരുന്നു .തൊഴിലാളികളും തൊഴിൽ ഉടമകളും തമ്മിലുള്ള ബന്ധം നിലനിർത്തുവാൻ ഉച്ച വിശ്രമ നിയമം ഏറെ സഹായകരമാണെന്നു അധികൃതർ വ്യക്തമാക്കുന്നു .ഉച്ച വിശ്രമ നിയമം ഇവിടെ അവസാനിച്ചെങ്കിലും കനത്ത ചൂട് മേഖലയിൽ ഇപ്പോഴും തുടരുകയാണ് .നിയന്ത്രണത്തിന്റെ കാലാവധി വർധിപ്പിക്കണമെന്ന് ആവിശ്യം വിവിധ മേഖലകളിൽ നിന്നും ഉയരുന്നുണ്ട്