ഡബ്ലിന്‍: 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത. എന്നാല്‍ മേഘാവൃതമായ അവസ്ഥയില്‍ നിന്ന് അന്തരീക്ഷം മാറില്ല. നല്ല ചൂട് അനുഭവപ്പെടാമെങ്കിലും തെക്കന്‍ മേഖലയിലേക്കും തെക്ക് കിഴക്കന്‍ മേഖലയിലേക്കും പോകുന്നതോടെ കൂടുതല്‍ മേഘാവൃതമായിരിക്കും അന്തരീക്ഷം.
ഉച്ചതിരിയുന്നതോടെയും വൈകീട്ടും ശക്തമായ തോതിലായിരിക്കും മേഘങ്ങള്‍. കാണപ്പെടുക. പടിഞ്ഞാറും തെക്ക് പടിഞ്ഞാറും മഴയും പെയ്യുന്നതായിരിക്കും. നാളെ പൊതുവെ നല്ല സൂര്യപ്രകാശം ലഭിക്കുന്നാണ്. ചാറ്റല്‍ മഴയ്ക്കുള്ള സാധ്യത തള്ളികളായനാകില്ല. വൈകുന്നേരമാകുന്നതോടെ ഈ മഴയും കുറയും. അള്‍സ്റ്റര്‍, വടക്കന്‍ കോണാക്ട് എന്നിവിടങ്ങളില്‍ മഴ പക്ഷേ തുടര്‍ന്നേക്കും.
ഉയര്‍ന്ന താപനില 19 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ലഭിക്കുക.