മലയാളി ബഹ്‌റിനിൽ മരണമടഞ്ഞു

17156023_1104030466386321_27644132670152160_n

ബഹ്‌റൈൻ : സാമൂഹ്യ പ്രവർത്തകനും തിരുവല്ല സ്വദേശിയുമായ എ.വി. സുനിൽ ഹൃദയാഘാതം മൂലം ഇന്ന് വെളുപ്പിനെ താമസ സ്ഥലത്താണ് മരണമടഞ്ഞത് , പുലർച്ചെ രണ്ടു മണിയോടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടന്ന് ഭാര്യ സ്മിത അയൽ വാസികളെ വിളിച്ചു വിവരം അറിയിച്ചിരുന്നു അതിനെ തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തുകയും ചെയ്തു. പ്രാഥമിക ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കഴിഞ്ഞ 15 വർഷമായി കെ എഫ് സി യുടെ എയർ കണ്ടീഷൻ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.ഇന്ത്യൻ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥി സൂരജ് , എൽ കെ ജി വിദ്യാർഥിനി സ്വാതി എന്നിവർ മക്കളാണ്. ഇന്ന് രാത്രിയിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും