ബഹറിനിൽ മസ്​തിഷ്​കാഘാതത്തെ തുടർന്ന് ചിൽകിത്സയിൽ ആയിരുന്ന പ്രവാസി മലയാളിയെ തുടർ ചികിത്സക്കായി നാട്ടിലേക്കു കൊണ്ടുപോകും

ബഹ്‌റൈൻ : ഉയർന്ന രക്ത സമ്മർദ്ദത്തെത്തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ സുനിൽ കുമാറിനെ കുറച്ചു ദിവസങ്ങൾക്കു മുമ്പ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് , അതിനെ തുടർന്നുണ്ടായ
മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ അദ്ദേഹത്തിന്റെ കൂടുതൽ വഷളായിരുന്നു ,നിലവിൽ അബോധാവസ്​ഥയിൽ കഴിയുന്ന അദ്ദേഹത്തിനെ തുടർ ചികിത്സക്കായി അടുത്ത ചൊവ്വാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോകും. സുനിലിനെ സ്​ട്രെച്ചറിൽ രണ്ട്​ പാരമെഡിക്കൽ സ്​റ്റാഫിനൊപ്പമാണ്​ നാട്ടിലേക്ക്​ കൊണ്ടുപോകുന്നത്​. ഇതിനുള്ള ചെലവുകൾ കമ്പനി വഹിക്കും.കഴിഞ്ഞ പത്തുവര്ഷത്തിലേറെയായി ബഹറിനിൽ ഉപജീവനം നടത്തുന്ന അദ്ദേഹം അൽകുബൈസി കമ്പനിയിൽ പമ്പ്​ ഓപ്പറേറ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു . . ഭാര്യയും മകളും അടങ്ങുന്നതാണ്​ കുടുംബം.നാട്ടിൽ നിർധന കുടുംബാംഗമാണ്​ , അദ്ദേഹത്തിന്റെ വരുമാനത്തിനെ ആശ്രയിച്ചാണ്​ കുടുംബം കഴിയുന്നത്​. ഇൗ സാഹചര്യത്തിൽ തുടർചികിത്സക്കും കുടുംബത്തിന്​ സഹായമെത്തിക്കാനും ബഹ്​റൈനിൽ ചില സുമനസുകളുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നുണ്ട്​. അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കു ​ നകുലൻ (39141851), സുധീർ തിരുനിലത്ത്​ (39461746), സതീഷ്​ (39339818) എന്നിവരുമായി ബന്ധപ്പെടാം.