സണ്ണി എബ്രഹാമിനു ആദരാജ്ഞലികൾ അർപ്പിച്ച് കോർക് വേൾഡ് മലയാളി കൌൺസിൽ

കോർക്ക് : അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞുപോയ സണ്ണി എബ്രഹാം (സണ്ണിച്ചേട്ടൻ- 57 ) ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചുകൊണ്ട് ഡബ്ല്യൂ.എം.സി. കോർക്ക് റീജിയൻ അനുശോചനം രേഖപ്പെടുത്തി.നിലവിൽ അയർലണ്ട് പ്രോവിന്സിന്റെ ട്രെഷറർ ആയി പ്രവർത്തിച്ചു വരുകയായിരുന്നു സണ്ണിഎബ്രഹാം.സഘടനക്കും പ്ര്രത്യേകിച്ച് അയർലണ്ട് മലയാളി സമൂഹത്തിനും തീരാ നഷ്ടമാണ് സണ്ണിച്ചേട്ടന്റെ വേർപാടെന്നു യോഗം വിലയിരുത്തി.ഗ്ലോബൽ വൈസ് പ്രസിഡന്റ് ഷാജു കുരിയൻ ,അയർലണ്ട് പ്രൊവിൻസ് വൈസ് ചെയർമാൻ ജെയ്സൺ ജോസഫ്,വൈസ് പ്രസിഡന്റ് ജോൺസൻ ചാൾസ് ,കോർക്ക് റീജിയൻ ചെയർമാൻ ജോസഫ് ജോസഫ്, പ്രസിഡന്റ് ലേഖ മേനോൻ ,സെക്രട്ടറി ശ്രീ ലക്ഷ്മി എന്നിവർ സംസാരിച്ചു.

വാർത്ത :-ജോൺസൻ ചാൾസ്