മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റീ പുതിയ തീരുമാനഗങ്ങൾ പുറപ്പെടുവിച്ചു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടയുള്ള സാമൂഹിക ഒത്തുചേരൽ ഒഴിവാക്കണമെന്നമെന്നും അല്ലാത്തവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നടക്കമുള്ള തീരുമാനങ്ങൾ ആണ് സുപ്രീംകമ്മറ്റി കൈക്കൊണ്ടിരിക്കുന്നത്.
1. ഒമാനിലെ സർക്കാർ ഓഫീസുകളിലെ ഹാജർ നില മുപ്പത് ശതമാനത്തിൽ കുറയ്ക്കും ബാക്കിയുള്ളവരുമായി ആവശ്യാനുസരണം ഓൺലൈൻ ലോ ഫോണിലൂടെയോ ജോലി ചെയ്യുന്ന സാഹചര്യം സൃഷ്ട്ടിക്കും.
2. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ ഉൾപ്പെടയുള്ള സാമൂഹിക ഒത്തുചേരൽ ഒഴിവാക്കണമെന്നമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നടക്കമുള്ള തീരുമാനങ്ങൾ കൈക്കൊള്ളും.
3.ഒമാനിലെ എല്ലാ മണി എകസ്ചേഞ്ച്കളും അടച്ചിടും, എന്നാൽ ഒമാനിലെ ബാങ്കുകൾ വഴി പണമടക്കാൻ സൗകര്യം ഉണ്ടാകും.
4. പത്രം പ്രിന്റിങ്ങും പത്രവിതരണവും നിർത്തിവെക്കാൻ തീരുമാനിച്ചു, മാഗസിൻ അടക്കം വിതരണം ചെയുന്ന എല്ലാ പബ്ലിക്കേഷനും നിർത്തിവെക്കാൻ തീരുമാനിച്ചു.രാജ്യത്തിന് പുറത്ത് അച്ചടിക്കുന്ന പത്രങ്ങളുടെയും മാസികകളുടെയും വിൽപനയും വിതരണവും നിർത്തിവെക്കാനും യോഗം നിർദേശിച്ചു. മാർച്ച് 23 തിങ്കളാഴ്ച മുതൽ തീരുമാനം പ്രാബല്ല്യത്തിൽ വരും.പകർച്ചവ്യാധി പടരാൻ സാധ്യതയുള്ള എല്ലാമേഖലകളും അടക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ തീരുമാനം.
5. സർക്കാർ സ്വകാര്യ മേഖലയിലെ കസ്റ്റമർ സർവീസ് കേന്ദ്രങ്ങളും അടച്ചിടാൻ തീരുമാനിച്ചു. എന്നാൽ അതാത് കസ്റ്റമർ സർവീസ് കേന്ദ്രങ്ങളുടെ ഓൺലൈൻ സേവങ്ങൾ ലഭ്യമാക്കും.
6. സ്വകാര്യ സ്ഥാപങ്ങളിലെ ജോലിക്കാരെ വീട്ടിൽ ഇരുന്നു ജോലിചെയ്യിക്കാൻനുള്ള സാധ്യത തേടും . ഒന്ന് ചേർന്ന് ഒരു കൂട്ടമായുള്ള ജോലികൾ കുറക്കാൻ നിർദേശിക്കും.
7. വ്യക്തികളും വാണിജ്യ സ്ഥാപങ്ങളും നോട്ട് ഇടപാടുകൾ കുറച്ച് ഓൺലൈൻ പേയ്മെന്റ് ലേക്ക് മാറണമെന്നും കമ്മറ്റി നിർദേശിച്ചു.