മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അംഗവും സേഫ്റ്റി ഓഫീസറായി ബഹ്‌റൈനിൽ ജോലി ചെയ്യുകയും ചെയ്യുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി സൂരജ് സുരേന്ദ്രൻ തലമുടി അർബുദ രോഗികൾക്കായി ദാനം ചെയ്തു.ബിഡികെ ജനറൽ സെക്രട്ടറി റോജി ജോൺ, ബിഡികെ ചെയർമാനും കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറിയുമായ കെ. ടി. സലിം എന്നിവരുമായി ബന്ധപ്പെട്ട് അർബുദരോഗികൾക്ക് ഉപകരിക്കാൻ സലൂണിൽ നിന്നും മുറിച്ചെടുത്ത 31 സെന്റീമീറ്റർ മുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് അദ്ദേഹം നേരിട്ട് കൈമാറുകയായിരുന്നു.റേഡിയേഷനും കീമോയും എടുക്കുന്ന അർബുദ രോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്.