ബഹ്‌റൈൻ : ഒരു ലക്ഷം രൂപ വിസക്ക് നൽകി വഞ്ചിക്കപ്പെട്ട് കുറഞ്ഞ ശമ്പളത്തിൽ ജോലിക്കായി എത്തി ദുരിതം അനുഭവിച്ച തെലുങ്കാന ബർദിപൂർ സ്വദേശി സുരേഷ് ബുച്ചുപള്ളിക്കാന് സഹായവുമായി BKSF കമ്മ്യൂണിറ്റി ഹെല്പ് ഡെസ്ക് ടീം എത്തിയത് . കഴിഞ്ഞ ആറു മാസത്തൊളം ശമ്പളം ലഭിക്കാതെ കഴിഞ്ഞിരുന്ന സുരേഷ് വളരെ പ്രയാസം നിറഞ്ഞ ജീവിതം ആയിരുന്നു നയിച്ചിരുന്നത് . സ്പോൺസറുമായി തർക്കത്തിൽ ആയിരുന്ന അദ്ദേഹത്തിന് ഒരു സഹായം പോലും സ്‌പോൺസറുടെ ഭാഗത്തു നിന്നും കിട്ടിയിരുന്നില്ലെന്നും സുരേഷ് പറയുന്നു .വിഷയം ശ്രദ്ധയിൽ പെട്ട ബി കെ എസ് എഫ് കമ്മ്യൂണിറ്റി ഹെല്പ് ലൈൻ ടീം ഡെസ്ക് നിലവിലെ എല്ലാ നിയമ സഹായങ്ങളും നാട്ടിലേക്കു പോകുവാനുള്ള ടിക്കറ്റും കുടുബത്തിന് വേണ്ടിയുള്ള സ്നേഹകിറ്റും അദ്ദേഹത്തിന് നൽകി .കൺവീനർ ഹാരിസ് പഴയങ്ങാടി ,ബഷീർ അമ്പലായി ,അൻവർ കണ്ണൂർ ,അൻവർ ശൂരനാട് എന്നിവർ എന്നിവർ അദ്ദേഹത്തിന് സ്നേഹ സമ്മാനം നൽകുവാൻ സന്നിഹിതരായിരുന്നു .കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ബഹ്‌റൈൻ ഹൈദ്രാബാദ് വിമാനത്തിൽ സുരേഷ് ബുച്ചുപ്പള്ളി നാളെ യാത്ര തിരിക്കും .