സിഎച്ച് കാലത്തെ അതിജീവിക്കുന്ന വിസ്മയം – ഷിബു ബേബി ജോണ്‍

മനാമ  : ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒാര്‍മകളിലെ സിഎച്ച് അനുസ്മരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു . മുന്‍ തൊഴില്‍ വകുപ്പ് മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി . തന്‍റെ പിതാവും ആര്‍എസ്പിയുടെ സമുന്നതനായ നേതാവും ആയിരുന്ന ബേബി ജോണും സിഎച്ച് മുഹമ്മദ് കോയ സാഹിബും തമ്മില്‍ ഉണ്ടായിരുന്ന ആത്മ ബന്ധത്തെ ഒാര്‍ത്തെടുത്ത അദ്ധേഹം സിഎച്ചിന്‍റെ നലപാടുകളും തീരുമാനങ്ങളും എല്ലാ കാലത്തും അംഗീകരിക്കപ്പെടുന്നത് ആണെന്നും , മുസ്ലിം സമൂഹത്തിന്‍റെ മാത്രമല്ല കേരളീയ പൊതു സമൂഹത്തിന്‍റെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ച എല്ലാവരാലും അംഗീകരിക്കപ്പെട്ട മഹാനായ നേതാവാണെന്നും പറഞ്ഞു . പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ബഹ്റെെന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ അദ്ധ്യക്ഷനായിരുന്നു ബഹ്റെെന്‍ കെഎംസിസി മുന്‍ സംസ്ഥാന പ്രസിഡന്‍റ് എസ് വി ജലീല്‍ , കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഫെെസല്‍ കണ്ടീത്താഴ എന്നിവര്‍ ആശംസ പ്രസംഗം നടത്തി . കോഴിക്കോട് ജില്ലാ ഒാര്‍ഗനെെസിംങ് സെക്രട്ടറി പിവി മന്‍സൂര്‍ വീഡിയോ കോണ്‍ഫറന്‍സിങിന് ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കി .  കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുസ്ലിം ലീഗ്  യൂത്ത് ലീഗ് എംഎസ്എഫ് നേതാക്കാള്‍ പരിപാടിക്ക് ആശംസ സന്ദേശം അറിയിച്ചു . കൊടുവള്ളി മണ്ഡലം ഭാരവാഹികളായ കാദര്‍ അണ്ടോണ മുനീര്‍ എരിഞ്ഞിക്കോത്ത് ഗഫൂര്‍ കൊടുവള്ളി , ഹനീഫ ഒാമശ്ശേരി ഫസല്‍ പാലക്കുറ്റി , മുഹമ്മദലി വാവാട് അന്‍വര്‍ സാലിഹ് വാവാട് , ഷരീഫ് അണ്ടോണ , തമീം തച്ചംപായില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി . കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന്‍ സ്വാഗതവും ട്രഷറര്‍ മന്‍സൂര്‍ അഹമ്മദ് നന്ദിയും പറഞ്ഞു .