ബഹ്റൈൻ : മൂന്നുദിവസത്തെ സന്ദർശനത്തിനായി ബഹറിനിൽ എത്തിയ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃത സ്വരൂപാനന്ദപുരിയെ മാതാ അമൃതാനന്ദമയി സേവാസമിതി ( MASS ) വളണ്ടിയർമാരും ബഹറിൻ കോർഡിനേറ്ററും ബഹറിൻ എയർപോർട്ടിൽ സ്വീകരിച്ചു.ഏപ്രിൽ 30ന് ഐ മാക് ബി എം സി ബഹ്റൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സ്വാമിജിയുടെ സത്സംഗത്തിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാതാ അമൃതാനന്ദമയി സേവാസമിതി ബഹറിൻ കോഡിനേറ്റർ ശ്രീ സുധീർ തിരുനിലത്ത് അറിയിച്ചു. ഏപ്രിൽ 29ന് നടക്കുന്ന ഐ ആം മെഡിറ്റേഷൻ എന്ന സൗജന്യ ധ്യാനപരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ നിർത്തിയതായും അദ്ദേഹം അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 39461746 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്