ബുർഖ വിലക്കി സ്വിസ് പാർലമെന്റ്,നിയമം ലംഘിക്കുന്നവർ കടുത്ത പിഴ നൽകേണ്ടി വരും

സ്വിറ്റ്‌സർലന്റ:സ്വിറ്റ്‌സർലൻഡിൽ ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സ്വിസ് പാർലമെന്റ്. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്സർലാൻഡ് ​ഗവൺമെന്റ് വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകൾ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്വിസ് പാർലമെന്റ് നിരോധനം പ്രഖ്യാപിച്ചത്. ദേശീയ കൗൺസിൽ അവതരിപ്പിച്ച ബില്ലിന് 151-29 വോട്ടോട് കൂടിയാണ് പിന്തുണ കിട്ടിയത്. ബുർഖ നിരോധിക്കണമെന്ന പ്രചരണ സമയത്ത് സ്വിറ്റ്സർലാൻഡിൽ നിരവധി മുസ്ലീം ​ഗ്രൂപ്പുകൾ വിമർശനവുമായി രം​ഗത്ത് വന്നിരുന്നു. സ്വിറ്റ്‌സർലൻഡിൽ 30 ശതമാനം സ്ത്രീകളാണ് ഹിജാബ് ഉപയോഗിക്കുന്നത്.