ഒമാൻ : പ്രവാസ ജീവിതങ്ങളിൽ കെണിയിൽ വീണു പോകുന്ന ഗാർഹിക തൊഴിലാളികളായ സ്ത്രീകളുടെ കഥ പറയുന്ന “കെണിഞ്ചൻ – ദി ട്രാപ്പർ” ഹ്രസ്വ സിനിമയ്ക്ക് തുടക്കമായി .പ്രശസ്ത മലയാളി നാടക-സിനിമാ നടനും സംവിധായകൻ സിനോജ് അമ്പൂക്കൻ ജോസ് ആണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.. പ്രശസ്ത ഒമാനി നാടക- സിനിമ താരവും ആടുജീവിതത്തിൽ കഫീലായി വേഷമിട്ട ഡോക്ടർ താലിബ് അൽ ബലൂഷി ചിത്രീകരണം ഉദ്ഘാടനം ചെയ്തു. ഡോക്ടർ ജെ രത്നകുമാർ സ്വിച്ച് on കർമം നിർവഹിച്ചു. പ്രശസ്ത മലയാളി നാടക-സിനിമാ നടനും സംവിധായകനുമായ ജോസ് അമ്പൂക്കൻ നിർമാതാവ് സുഭാഷ് കൃഷ്ണനു സ്ക്രിപ്റ്റ് കൈമാറി .. മാധ്യമ പ്രവർത്തകനായ കബീർ യൂസുഫ്, ഇന്ദു ബാബുരാജ്, കിരൺ, മുഹമ്മദ്, എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്.. അമിഗോസ് മസ്കറ്റിന്റെ നിർമാണത്തിൽ പുരോഗമിക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവ് സുഭാഷ് കൃഷ്ണൻ ആണ്.. വരും ദിവസങ്ങളിൽ സോഹാറിലും, നിസ്‌വ, ബർക എന്നിവിടങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും