സിംഫണി മ്യൂസിക് ബാൻഡ് ഓണാഘോഷ പരിപാടിൾ സംഘടിപ്പിച്ചു.

മസ്ക്കറ്റ്: ഒമാനിലെ സംഗീത പ്രമികളുടെ കൂട്ടായ്മയായ സിംഫണി മ്യൂസിക് ബാൻഡ് രണ്ടാമത് വാർഷികവും ഓണാഘോഷപരുപാടികളും സംഘടിപ്പിച്ചു.സിംഫണി മ്യൂസിക്ക് ബാൻഡ് ഓണാഘോഷ പരിപാടിയുടെ കോഡിനേറ്റർ റോയ് ജോർജ്ന്റെ വസതിയിൽ വച്ച് നടന്ന ഓണസദ്യയിലും, ഓണാഘോഷ പരുപാടികളിലും നിരവധി പേർ പങ്കെടുത്തു, ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടെ സാന്നിധ്യവും ശ്രദ്ധയമായി. 2017 സെപ്റ്റംബർ 15ന് അൽ ഫലജ് ഹോട്ടലിൽ വച്ചു ഇന്ത്യൻ അംബാസിഡറിന്റെ സാന്നിധ്യത്തിൽ പ്രശസ്ത മ്യൂസിക് ഡയറക്ടർ ശ്രീ ഔസേപ്പച്ചൻ,പ്രശസ്ത പിന്നണി ഗായകൻ ഗണേഷ് സുന്ദരം, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡണ്ട് ഡോക്ടർ സതീഷ് നമ്പ്യാർ, പിന്നണിഗായകൻ മിസ്റ്റർ സുദീപ് കുമാർ, ഫിലിം ആക്ടർ മിസ്റ്റർ ലാലു അലക്സ് സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി ആളുകളുടെ സാന്നിധ്യത്തിൽ ആയിരുന്നു സിംഫണി ബാന്റിന്റെ തുടക്കം. ഇതിനോടകം ഒമാനിൽ നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിക്കാനും,ടി.വി റിയാലിറ്റി ഷോകളിൽ പങ്കെടുക്കാനും ഇതിലെ അംഗൾക്ക് അവസരം ലഭിച്ചിട്ടുണ്ട്,ഒമാനി  സാമൂഹ്യ മേഘലയിലും സിംഫണി യിലെ അംഗങ്ങൾ സജീവമാണ്.