ബഹ്‌റൈൻ : ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി ഏർപ്പെടുത്തുന്ന ഇ വർഷത്തെ വർക്ക് ഓഫ് മേഴ്‌സി അവാർഡ് കേരള മുസ്ലിം കൾച്ചറൽ സെന്റർ(കെ .എം. സി .സി ) ബഹ്‌റിനെ തെരഞ്ഞെടുത്തതായി അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ,
ബഹ്‌റനിലും കേരളത്തിലും ജീവകാരുണ്യ മേഖലയിൽ ബഹ്‌റൈൻ കെ .എം. സി .സി ഇന്നോളം നടത്തിയ പ്രവർത്തനങ്ങൾ മാനിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് അധികൃതർ പറഞ്ഞു ,കെ .എം. സി .സി യുടെ മഹനീയമായ സാമൂഹിക പ്രവർത്തനവും , പാവപെട്ട ആളുകളെ നേരിട്ട് സഹായിക്കുന്ന പ്രവർത്തനത്തിന്റെ പ്രവാസി സമൂഹത്തിന്റെ നേരിട്ടുള്ള അംഗീകാരമായിട്ടാണ് ഇ അവാർഡ് നൽകുന്നതെന്നും അധികൃതർ അറിയിച്ചു,ഏതൊരു പ്രവാസിയുടെയും സ്വപ്നമായ സ്വന്തമായി ഒരു വീട് എന്ന സങ്കൽപം രാഷ്ട്ര- മത വ്യത്യാസമില്ലാതെ സാക്ഷാത്കരിക്കുന്ന കെ .എം. സി .സി യുടെ “ബൈ ത്തു റഹ്മാ” എന്ന നിർമാണ പദ്ധതി ഏറെ ശ്രദ്ധ നേടിയിരുന്നു , പ്രവാസി പെൻഷൻ പദ്ധതി ,ജീവ സ്പർശം എന്ന പേരിൽ കെ .എം. സി .സി സംഘടിപ്പിക്കുന്ന രക്തദാനം തുടങ്ങി പ്രവർത്തനങ്ങൾ ജനങ്ങളുടെ ഇടയിൽ സ്ഥാനം നേടിയിരുന്നു , കേരളത്തിൽ ജല ക്ഷാമം രൂക്ഷമായ മായതിനെ തുടർന്ന് മുൻപ് നടപ്പിലാക്കിയ കിണർ നിർമിച്ചു നൽകൽ , പ്രവാസ ജീവിതത്തിൽ മരണമടയുന്നവരെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലും , ആതുരാലയങ്ങളിൽ ആംബുലൻസ് പോലുള്ള സംവിധാനങ്ങൾ നൽകുന്നതിലും കെ .എം. സി .സി കൂടുതൽ ഇടപെടലുകൾ നടത്തിയിരുന്നു,
മാർച്ച് 30 വൈകുന്നേരം എട്ടു മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് ബന്ധപ്പെട്ടവർക്ക് സമ്മാനിക്കും , ചടങ്ങിൽ റിഫ്ലെക്‌ഷൻ എന്ന മാഗസിൻ പ്രകാശനം ചെയ്യുമെന്നും അധികൃതർ അറിയിച്ചു
സിംസ് പ്രസിഡന്റ് ജോസഫ് കെ തോമസ് , ജനറൽ സെക്രട്ടറി ബിജു ജോസഫ് , വൈസ് പ്രസിഡന്റ്
തോമസ് ജോൺ , കോർ ഗ്രൂപ്പ് ചെയര്മാന് ഫ്രാൻസിസ് കൈതാരത് , ജേക്കബ് വാഴപ്പിള്ളി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു