- ബഹ്റൈൻ : ബഹ്റൈൻ സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2019 പ്രശസ്ത സാമൂഹിക പ്രവർത്തക ദയാ ഭായിഎന്ന ( മേഴ്‌സി മാത്യു ) ക്ക് . മാർച്ച് ഒന്നിന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്സമ്മാനിക്കും.ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് അവാർഡ് നൽകുന്നതെന്ന് സിംസ് അധികൃതർ അറിയിച്ചു.
കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയര്മാന് ഡോ : ഡേവിസ് ചിറമേൽ , ബഹ്‌റൈൻ ഡിസേബിൾസ് സൊ സ്സ റ്റി ചെയർ മാൻ ഷെയ്ഖ് ദുവായിജ് അൽ ഖലീഫ , കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവ ജീവൻ ട്രസ്റ്റിന്റെ സാരഥി പി യൂ തോമസ് , കെ എം സി സി ബഹ്‌റൈൻ ഘടകം ,ഡോ : എം എസ് സുനിൽ എന്നിവർക്കാണ് മുൻപ് സീറോ മലബാർ സൊസൈറ്റി വർക്ക് ഓഫ് മേഴ്‌സി അവാർഡ് നൽകിയത് .
പാലായിലെ പൂവരണിയിൽ ജനിച്ചു പതിനാറാം വയസിൽ നാട് വിട്ടു നിയമബിരുദം കരസ്ഥമാക്കി , ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും എം എസ് ഡബ്ല്യൂ കരസ്ഥമാക്കി യതിനു ശേഷം യൂറോപ്പിലും അമേരിക്കയിലും പ്രശസ്ത യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ആദിവാസികളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി മധ്യപ്രദേശിലെ ബാറൂൾ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുകയായിരുന്നു അവർ – ബീഹാർ മഹാരാഷ്ട്ര , ഹരിയാന , പശ്ചിമ ബംഗാൾ എന്നി സ്ഥലങ്ങളിൽ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു . കഴിഞ്ഞ രണ്ടു വർഷക്കാലമായി കാസർഗോഡ് ജില്ലയിലെ എന്തോ സൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി പ്രവർത്തനം നടത്തി വരികയാണ് – ദുരിത ബാധിതരെ പുനരധിവസിക്കുവാൻ പുനരധിവാസ കേന്ദ്രം നിർമ്മിക്കുന്നതിന്റെ പ്രവർത്തനത്തിലാണ് .
മാർച്ച് ഒന്നിന് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും – ചടങ്ങിൽ ബഹ്‌റിനിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും – വാർത്താ സമ്മേളനത്തിൽ സിംസ് പ്രസിഡന്റ് പോൾ ഉറവത്തു , ജനറൽ സെക്രട്ടറി ജോയ് തരിയത്തു , വൈസ് പ്രസിഡന്റ് ചാൾസ് ആലുക്ക , വർക്ക് ഓഫ് മേഴ്‌സി അവാർഡ് ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു