ഷിബു എബ്രഹാമിന് സിംസ് യാത്രയയപ്പു നൽകി

ബഹ്‌റൈൻ : 30 വർഷത്തെ ബഹറിൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു
മടങ്ങുന്ന ഷിബു എബ്രഹാമിന് സീറോ മലബാർ സൊസൈറ്റി യാത്രയയപ്പു
നൽകി.സൽമാനിയ സിംസ് ഓഫീസിൽ സംഘടിപ്പിച്ച യാത്രയപ്പ് ചടങ്ങിൽ സിംസ്
പ്രസിഡന്റ് ഷാജൻ സെബാസ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി
സബിൻ കുര്യാക്കോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ
നന്ദിയും പറഞ്ഞു.2011-12 കാലഘട്ടത്തിൽ സിംസ് ട്രെഷറർ ആയി പ്രവർത്തിച്ച ഷിബുവിന്റെസംഭാവനകൾക്ക് ചടങ്ങിൽ പങ്കെടുത്തവർ നന്ദി രേഖപ്പെടുത്തുകയും
അദ്ദേഹത്തിന്റെ ഭാവി പ്രവർത്തങ്ങൾക്ക് ആശംസ അറിയിക്കുകയും
ചെയ്തു.സീറോ മലബാർ സൊസൈറ്റിയുടെ ഉപഹാരം ചടങ്ങിൽ വെച്ച് ഷിബു
എബ്രഹാമിന് കൈമാറി. സിംസ് എക്സിക്യൂട്ടീവ് അംഗങ്ങളായ സിജോ
ആന്റണി, ജെയ്‌മി തെറ്റയിൽ, രതീഷ് സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം
മുൻഭാരവാഹികളും സീനിയർ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.