ബഹ്‌റൈൻ സീറോ മലബാർ സൊസൈറ്റി – ഓണമഹോത്സാവം 2016

unnamed-10ബഹ്‌റിനിൽ സീറോ മലബാർ സൊസിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ പതിനാറിന് തുടക്കം കുറിക്കുമെന്നു അധികൃതർ അറിയിച്ചു , അന്നേ ദിവസം ഇന്ത്യൻ ക്ലബ്ബിൽ വച്ച് രണ്ടായിരത്തോളം പേർക്കായി ഓണ സദ്യയും വൈകിട്ട് ജാസ്സി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ പ്രേത്യേക സംഗീത നിശയും നടക്കും , സെപ്തംബർ 23 നു പ്രത്യേക കായിക മത്സരങ്ങളും സെപ്തംബർ 30 ന് കലാമത്സരങ്ങളും നടക്കുമെന്നും അധികൃതർ അറിയിച്ചു സിംസ് പ്രസിഡന്റ് ജോസഫ് കെ തോമസ് , ജനറൽ സെക്രട്ടറി ബിജു ജോസഫ് , ജനറൽ കോ ഓർഡി നേറ്റർ ഫ്രാൻസിസ് കൈതാരത് , ടോബി ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു