ദുബായ് : സിനോഫോം പുതിയ വാക്സിന് അനുമതി നൽകിയാതായി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു .സിനോഫാം സി.എൻ.ബി.ജിയുടെ പുനഃസംയോജിപ്പിച്ച പ്രോട്ടീൻ വാക്സിന്റെ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത് .നിലവിൽ പരീക്ഷണഘട്ടത്തിൽ ആർക്കും പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ല . ഹയാത്ത് ബയോടെക്കാണ് വാക്സിൻ ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും.ജനുവരി മുതൽ ബൂസ്റ്റർ ഡോസായി ഈ വാക്സിൻ നൽകി തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി .